city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan | റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; എങ്ങും ഒരുക്കങ്ങൾ തകൃതി

കാസർകോട്: (www.kasargodvartha.com) വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി ഇസ്ലാം മത വിശ്വാസികൾ. ബുധനാഴ്ച സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി കണ്ടാല്‍ കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കും. തുടർന്നുള്ള ഒരുമാസക്കാലം വ്രതവും ആരാധനകളും ധാനധർമങ്ങളുമൊക്കെയായി വിശ്വാസികൾ റമദാനെ ധന്യമാക്കും. മസ്‌ജിദുകളിലും വീടുകളിലും ഇതിനോടകം ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മസ്ജിദുകള്‍ പെയിന്റടിച്ചും നവീകരണ പ്രവർത്തനങ്ങൾ നടത്തിയും മറ്റും മനോഹരമാക്കി കഴിഞ്ഞു. നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Ramadan | റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; എങ്ങും ഒരുക്കങ്ങൾ തകൃതി

പള്ളികളിൽ രാത്രിനമസ്‌കാരത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കാറുണ്ട്. ചില മസ്ജിദുകളില്‍ റമദാനിലെ നിസ്കാരത്തിന് നേതൃത്വം നൽകാൻ മാത്രം പ്രത്യേക ഇമാമുമാരെത്തും. വിവിധ സംഘടനകളുടെയും കമിറ്റികളുടെയും നേതൃത്വത്തിൽ റമദാന്‍ പ്രഭാഷണങ്ങളും ഇസ്ലാമിക ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. വീടുകളും റമദാനെ സ്വീകരിക്കാന്‍ സജ്ജമായി. മനസും ശരീരവും വ്രതത്തിനായി പാകപ്പെടുത്തിയും ഭക്ഷണ വിഭവങ്ങള്‍ക്കുള്ള സാമഗ്രികൾ മുൻകൂട്ടി വാങ്ങിവെച്ചും പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങള്‍ എങ്ങും തകൃതിയായി നടക്കുകയാണ്.

Ramadan | റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; എങ്ങും ഒരുക്കങ്ങൾ തകൃതി

അതിരില്ലാത്ത ദാനധര്‍മത്തിന്റെ മാസം കൂടിയാണ് റമദാൻ. നിർബന്ധമായി നൽകേണ്ട സകാത്ത് അധികപേരും ഈ മാസത്തിലാണ് നൽകാറുള്ളത്. ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളും നടക്കുന്നത് റമദാനിലാണ്. പാവപ്പെട്ടവർക്ക് കൈത്താങ്ങാവാൻ കൂട്ടായ്‌മകളും വിവിധ സംഘടനകളും ഇത്തവണയും പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു. വിപണികളിലും റമദാനിലേക്ക് ആവശ്യമായ സാമഗ്രികളെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. പ്രത്യേക ഓഫറുകളുമായാണ് വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഇത്തവണ കനത്ത വേനൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും അതൊന്നും തളർത്തില്ലെന്ന് വ്യക്തമാക്കുകയാണ് വിശ്വാസികൾ.

Keywords: Kasaragod, Kerala, News, Ramadan, Islam, Masjid, House, Food, Top-Headlines, Believers Preparing For Ramadan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia