city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടുകളിൽ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

കാസർകോട്: (www.kasargodvartha.com 13.05.2021) ഒരുമാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം വന്നണഞ്ഞ ചെറിയ പെരുന്നാൾ വീടുകളിൽ ആഘോഷിച്ച് വിശ്വാസികൾ.

വീടുകളിൽ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

 
ഉള്ളതിൽ ഏറ്റവും പുതിയ വസ്ത്രം ധരിച്ച് പെരുന്നാള്‍ നമസ്‌കാരം വീടുകളിൽ തന്നെയാണ് നടത്തിയത്.

ആഘോഷത്തിന് പൊലിമ കുറവാണെങ്കിലും ഉള്ളത് കൊണ്ട് എല്ലാം ഭംഗിയാക്കാൻ എല്ലാ വീടുകളിലും മുതിർന്നവരും സ്ത്രീകളും ശ്രദ്ധിച്ചു.

ഇത്തവണ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പൂർണമായും കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം കടന്നുപോയത്. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്.

പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ ആകെ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കമ്പോളങ്ങളില്‍ അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള തിരക്ക് അനുഭവപ്പെട്ടു. വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് തിരക്കുകൾ ഉണ്ടായിരുന്നില്ല.

കോവിഡ് കാലത്തെ മാന്ദ്യം വിപണിയെ കാര്യമായി തന്നെ ബാധിച്ചു. പുത്തൻ വസ്ത്രങ്ങൾ എത്തിച്ച വസ്ത്രവ്യാപാരികളാണ് ശരിക്കും പ്രതിസന്ധിയിലായത്. ആഘോഷങ്ങള്‍ കുറച്ച് കോവിഡ് മുക്തിക്കായി പ്രാര്‍ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത പണ്ഡിതർ ആഹ്വാനം ചെയ്തത്. ഫിതർ സകാത്തും നടത്തി.

Keywords:  Ramadan, Kasaragod, News, Kerala, State, Celebration, Festival, Top-Headlines, Eid al-Fitr, Believers celebrate Eid al-Fitr in their homes.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia