അല്‍ ഹുദ ബീരിച്ചേരി റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 9, 2016, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.06.2016) തൃക്കരിപ്പൂരിന്റെ കലാ - കായിക - സാംസ്‌കാരിക - ജീവകാരുണ്യ - വിദ്യാഭ്യാസ രംഗത്ത് 15 വര്‍ഷമായി ശ്രദ്ധേയമായ ചുവടുവെപ്പുമായി മുന്നേറുന്ന ബീരിച്ചേരി അല്‍ ഹുദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റമദാന്‍ റിലീഫിന്റെ ഒന്നാം ഘട്ട വിതരണോദ്ഘാടനം സയ്യിദ് അന്‍വര്‍ ബുഖാരി തങ്ങള്‍, ക്ലബ്ബ് ജനറല്‍ സെക്രട്ടറി ടി വി കുഞ്ഞബ്ദുല്ലയ്ക്ക് നല്‍കി നിര്‍വഹിച്ചു. സര്‍വ മേഖലകളിലും കുതിച്ചു ചാട്ടം നടത്തി മറ്റു ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും മാതൃകയായി മാറിയ അല്‍ ഹുദയുടെ നിലനില്‍പ്പിന്റെ ആധാരം, നിരാലംബരുടെ കണ്ണീരൊപ്പാന്‍ 2001 ല്‍ അതിന്റെ ആരംഭം മുതല്‍ മുടങ്ങാതെ നടത്തിവരുന്ന ഇത്തരം റിലീഫ് പ്രവര്‍ത്തനങ്ങളാണ്.
സുമനസ്സുകളുടെ സഹായത്താല്‍ ഇതിനകം ലക്ഷങ്ങളുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ അല്‍ ഹുദ ഈ വര്‍ഷവും ലക്ഷത്തോളം രൂപയുടെ റിലീഫാണ് നടത്തുന്നത്. പ്രദേശത്തെ നിര്‍ധന കുടുംബംങ്ങള്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്തത്. റിലീഫിന്റെ ഭാഗമായി റമദാന്‍ അവസാന വാരം പെരുന്നാള്‍ കിറ്റ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിക്കുന്നുണ്ട്.
ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മര്‍സൂഖ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എന്‍ കെ പി മുഹമ്മദ് കുഞ്ഞി, യു എ ഇ കമ്മിറ്റി പ്രതിനിധി വി പി യു മുഹമ്മദ് സംസാരിച്ചു. ഭാരവാഹികളായ വി പി പി ശുഹൈബ്, യു പി ഫാസില്‍, എം ടി പി സമീര്‍, സി കെ മുദസ്സിര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ടി വി കുഞ്ഞബ്ദുല്ല സ്വാഗതവും, മാനേജര്‍ എന്‍ ശിഹാസ് നന്ദിയും പറഞ്ഞു.
Keywords : Ramadan, Trikaripure, Ramadan Relief, Al Huda Beerichery Ramdan kits distributed.