city-gold-ad-for-blogger

അജ്‌വ കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈത്ത്: (www.kasargodvartha.com 16/06/2016) അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ (അജ്‌വ കുവൈത്ത്) ആഭിമുഖ്യത്തില്‍ റിഗ്ഗയിലെ അബ്‌റാര്‍ മജ്‌ലിസില്‍ സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സംഗമം പ്രസിഡണ്ട് മാന്നാര്‍ മുര്‍ഷിദ് മൗലവി അധ്യക്ഷത വഹിച്ചു.

അല്ലാഹുവിനോട് കൂടുതല്‍ അടുത്തും വിശുദ്ധ ഖുര്‍ആന്റെ പാരായണത്തിലൂടെയും പഠനത്തിലൂടെയും മനസ്സിനെ തരളിതമാക്കിയും ദിക്‌റുകളും ദുആകളും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ചും ഈ പുണ്യ മാസത്തെ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മൗലവി വെള്ളറക്കാട് ഓര്‍മിപ്പിച്ചു. നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ജീവിച്ചിരിക്കുന്ന പ്രതീകമായി ചെയ്യാത്ത കുറ്റത്തിന് രണ്ടാമതും നാട് കടത്തപ്പെട്ട അബ്ദുല്‍ നാസര്‍ മഅ്ദനി അടക്കമുള്ള നിരപരാധികളുടെ മോചനത്തിന് വേണ്ടിയും അവര്‍ക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും സമൂഹത്തിലുള്ള മുഴുവന്‍ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജ്‌വ കുവൈറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ലോകത്തിന്റെ പലഭാഗത്തും പ്രത്യേകിച്ച് ഇന്ത്യയില്‍ മുസ്ലിം നാമവും അവരുടെ ചിഹ്നങ്ങളും പ്രതിസന്ധി നേരിടുന്ന ഈ കാല ഘട്ടത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കാന്‍ നമുക്ക് കഴിയണമെന്ന് ആശംസാ പ്രസംഗം നടത്തി ഹമീദ് മധൂര്‍ പറഞ്ഞു. ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ സ്വാഗതവും ഹുമയൂണ്‍ അറക്കല്‍ നന്ദിയും പറഞ്ഞു.

റഹീം ആരിക്കാടി, സലീം തിരൂര്‍, റിഷാദ് ആയിലക്കാട്, ഹൈദര്‍ ഹുസൈന്‍ പാലക്കാട്, ഷംസുദ്ദീന്‍ ഇബ്രാഹിം, മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords : Kuwait, Gulf, Ramadan, Ajwa, Ifthar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia