city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

A Abdur Rahman | മോടോർ വാഹന വകുപ്പിനേയും പൊലീസിനെയും ഉപയോഗിച്ച് കോടികളുടെ നിർബന്ധിത പിരിവിനുള്ള നീക്കം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് എ അബ്ദുർ റഹ്‌മാൻ

കാസർകോട്: (www.kasargodvartha.com) ഏപ്രിൽ ഒന്ന് മുതൽ വരാനിരിക്കുന്ന നികുതി കൊള്ളയ്ക്ക് മുന്നോടിയായി ജനങ്ങളുടെ കയ്യിൽ നിന്നും മോടോർ വാഹന വകുപ്പിനെയും പൊലീസിനെയും ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൂടി പിരിച്ചെടുക്കാനുള്ള സർകാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു.

A Abdur Rahman | മോടോർ വാഹന വകുപ്പിനേയും പൊലീസിനെയും ഉപയോഗിച്ച് കോടികളുടെ നിർബന്ധിത പിരിവിനുള്ള നീക്കം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് എ അബ്ദുർ റഹ്‌മാൻ

വിലക്കയറ്റം കൊണ്ടും ജീവിത ചിലവിന്റെ ക്രമാതീതമായ വർധനവ് കൊണ്ടും പൊറുതിമുട്ടിയ ജനങ്ങളെ കൊള്ളയടിക്കാനാണ് സർകാർ ശ്രമിക്കുന്നത്. ഇത്രയും കാലം പുറത്തിറങ്ങിയാൽ ഗുണ്ടകളുടെ പിരിവിനെ ഭയപ്പെട്ടാൽ മതിയായിരുന്നു എങ്കിൽ ഇനി ഗുണ്ടകളെയും പൊലീസിനെയും മോടോർ വാഹന വകുപ്പിനേയും ഭയപ്പെടേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

സർകാരിൻ്റെ ധൂർത്തിനും കെടുകാര്യസ്ഥതക്കും കോടതികൾ സർകാരിന് പിഴ വിധിക്കുമ്പോൾ ജനവും പിഴ നൽകേണ്ട കാലമാണ് വന്നിരിക്കുന്നത്. പൊലീസിനെയും മോടോർ വാഹന അധികാരികളെയും പേടിച്ച് പുറത്തിറങ്ങാൻ പറ്റാതെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് സർകാർ നാട്ടിൽ നടപ്പിലാക്കുന്നതെന്നും റമദാൻ മാസത്തിൽ വിശ്വാസികളടക്കമുള്ള ജനങ്ങളെ പിഴിയുന്ന നടപടിയിൽ നിന്ന് സർകാർ പിന്തിരിയണമെന്നും അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

Keywords: K asaragod, LDF, Police, Government, Muslim-League, Tax, Fine, Ramadan, Kerala, News, Top-Headlines, A Abdur Rahman slams LDF Govt.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia