city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവ കാരുണ്യ മേഖലയില്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ആറ്റക്കോയ തങ്ങള്‍

21 ലക്ഷം രൂപയുടെ മാതൃകാ റിലീഫുമായി അരിമല-കടമ്പാര്‍ എസ്.വൈ.എസ് യൂണിറ്റ്

മഞ്ചേശ്വരം: (www.kasargodvartha.com 12/06/2016) അവശതയനുഭവിക്കുന്നവരിലേക്ക് സഹായമെത്തിച്ചും രോഗികള്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസം ചൊരിഞ്ഞും വിശുദ്ധ റമദാനിന്റെ അനുഗ്രഹം കരഗതമാക്കാന്‍ വിശ്വാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ആവശ്യപ്പെട്ടു. എസ്.വൈ.എസ് ജില്ലയിലെ 400 യൂണിറ്റില്‍ സംഘടിപ്പിക്കുന്ന രണ്ട് കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം അരിമല- കടമ്പാര്‍ യൂണിറ്റില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹജീവികളോട് കരുണ കാണിക്കാത്തവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കില്ല. ഓരോ പ്രദേശത്തും ദുരിതാവസ്ഥയില്‍ കഴിയുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കണം. ജില്ലയില്‍ എസ്.വൈ.എസിന്റെ 400 ലേറെ യൂണിറ്റുകളിലായി രണ്ട് കോടിയിലേറെ രൂപയുടെ റിലീഫാണ് റമദാനില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

21 ലക്ഷം രൂപയുട വ്യത്യസ്ഥമാര്‍ന്നതും മാതൃകാപരവുമായ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് അരിമല- കടമ്പാര്‍ യൂണിറ്റ് സംഘടിപ്പിച്ചത്. 500 ലെറെ കടുബങ്ങള്‍ക്ക് നേരത്തെ ടോക്കണ്‍ നല്‍കി അവരുടെ വീടുകളിലേക്കാവശ്യമായ ഭക്ഷ്യ വിഭങ്ങളും വസ്ത്രങ്ങളും തെരെഞ്ഞെടുക്കാന്‍ അവസരം നല്‍കിയത് ശ്രദ്ധേയമായി. പാവപ്പെട്ട കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും വസ്ത്രം നല്‍കി. രാവിലെ തുടങ്ങിയ റീലീഫ് വിതരണം രാത്രി വരെ നീണ്ട് നിന്നു. റമദാനിന് പുറമെ മറ്റ് മാസങ്ങളില്‍ ഒരു ലക്ഷത്തിനടുത്ത് രൂപയുടെ ഭക്ഷ്യ വിഭവങ്ങള്‍ ഈ യൂണിറ്റ് നല്‍കി വരുന്നു. റഹീം അരിമല, ലത്വീഫ് കടമ്പാര്‍ തുടങ്ങിയവരാണ് എസ്.വൈ.എസ് സാന്ത്വന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി മുഖ്യ പ്രഭാഷണം നടത്തി. സോണ്‍ സെക്രട്ടറി ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി, ഫൈനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് സാഖാഫി തോക്ക, മോനുഹാജി, അബ്ദുര്‍ റഹ് മാന്‍ സഅദി, അബൂബക്കര്‍ സഖാഫി, മുഹ്‌യുദ്ദീന്‍ അഷ്‌റഫി, ഹസന്‍ സഖാഫി ബട്ടിപ്പദവ, റഹീം അരിമല, മുസ്തഫ കടമ്പാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ജീവ കാരുണ്യ മേഖലയില്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ആറ്റക്കോയ തങ്ങള്‍

Keywords:  Kasaragod, Kerala, SYS, Ramadan, SYS Unit, Ramadan Relief, Poor, Pallangod Abdul Khader Madani, P.S Attakkoya Thangal, House, Dress, 21 lakh relief project by SYS Arimala- Kadambar unit.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia