city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

19 കാരൻ പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു; രാത്രിയിൽ റമദാൻ പ്രസംഗം നടത്തിയ വിദ്യാർഥി

മംഗളുറു: (www.kasargodvartha.com 18.04.2021) 19 കാരൻ പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു. സുള്ള്യ അജ്ജാവരയിലെ സിനാൻ ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത് ഹിഫ്ളുൽ ഖുർആൻ കോളജിലെ പൂർവ വിദ്യാർഥിയാണ്. നിലവിൽ ദക്ഷിണ കന്നഡ കുംബ്രയിലെ കർണാടക ഇസ്ലാമിക് അകാഡമിയിൽ പഠിക്കുകയായിരുന്നു.

                                                                             
19 കാരൻ പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു; രാത്രിയിൽ റമദാൻ പ്രസംഗം നടത്തിയ വിദ്യാർഥി

       

മംഗളുറു കാവൂരിനടുത്തുള്ള മറകട ജുമാ മസ്ജിദിൽ ശനിയാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. റമദാനിലെ ദിവസങ്ങളിൽ കേരളത്തിലെയും കർണാടകയിലെയും വിവിധ പള്ളികളിൽ പോയി പ്രസംഗം നടത്തുന്ന പതിവുണ്ടായിരുന്നു സിനാന്. അത് പ്രകാരം മറകട മസ്ജിദിൽ രാത്രി നിസ്‌കാരത്തിന് ശേഷം സിനാൻ റമദാൻ പ്രസംഗം നടത്തിയിരുന്നു. അതിന് ശേഷം പള്ളിയിൽ തന്നെ രാത്രി കഴിച്ച് കൂട്ടി. രാവിലെ അത്താഴം കഴിച്ചു കഴിഞ്ഞ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പള്ളിയിലുണ്ടായവർ ഉടൻ തന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാരുടെ നിർദേശാനുസരണം വിശ്രമത്തിനായി കിടത്തിയെങ്കിലും മരണം സംഭവിച്ചു.

അജ്ജാവരയിലെ ഹസൈനാർ - സുഹ്‌റ ദമ്പതികളുടെ മകനാണ്. ബികോം വിദ്യാർഥി കൂടിയായിരുന്നു സിനാൻ. രാത്രിയിൽ മധുരമായ ശൈലിയിൽ പ്രസംഗം നടത്തിയ കൗമാരക്കാരൻ രാവിലെ മരണപ്പെട്ട് കിടക്കുന്നത് പള്ളിയിലെത്തിയവർക്ക് കണ്ണീർ കാഴ്ചയായി.


Keywords:  Mangalore, Kasaragod, Kerala, News, Obituary, Ramadan, Student, Dead, Youth, Top-Headlines, 19 year old student dies after collapsing in masjid.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia