city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍, ആത്മീയ വിശുദ്ധിയുടെ നല്ല നാളുകള്‍: ബായാര്‍ തങ്ങള്‍

(www.kasargodvartha.com 31/05/2017) വീണ്ടും ഒരു റമദാന്‍ വന്നണഞ്ഞിരിക്കുന്നു. വിശ്വാസിലോകത്തിന് സന്തോഷത്തിന്റെ ദിനരാത്രങ്ങളാണ് ഒരോ റമദാനും നല്‍കപ്പെടുന്നത്. 11 മാസങ്ങളുടെ കാത്തിരിപ്പിനുള്ള സൃഷ്ടാവിന്റെ സമ്മാനം സമ്പന്നമാക്കാനാണ് ഒരോ വിശ്വാസിയും ശ്രമിക്കേണ്ടത്. ഐഹിക ലോകത്തെ ചാപല്യങ്ങളില്‍ നശിച്ചുപോയ ഹൃദയത്തെ ഒരു വീണ്ടുവിചാരം നടത്തി വിശുദ്ധിയുടെ തീരങ്ങളിലേക്ക് ആനയിക്കപ്പെടണം. അതിനുള്ള കര്‍മങ്ങളാണ് പ്രധാനമായും റമദാനില്‍ നമ്മില്‍ നിന്നും ഉണ്ടാവേണ്ടത്.

റമദാന്‍, ആത്മീയ വിശുദ്ധിയുടെ നല്ല നാളുകള്‍: ബായാര്‍ തങ്ങള്‍

പാവപ്പെട്ടവരുടെ ദുരിത പൂര്‍ണമായ ജീവിതത്തില്‍ തണല്‍ വിരിക്കാനാണ് റമദാന്‍ വിശ്വാസിയോട് ആവശ്യപ്പെടുന്നത്. വ്രതം ആരംഭിച്ചാല്‍ കഷ്ടപ്പെടുന്നവരെ കൂടുതല്‍ സഹായിക്കണമെന്നാണ് കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്. ശരീരവും മനസും ശുദ്ധീകരിച്ച് ആരാധനാ ധന്യമായ ജീവിതം നയിക്കുമ്പോഴാണ് റമദാന്‍ ജീവിതം സാര്‍ത്ഥകമാവുന്നത്. മുസ്ലിംങ്ങള്‍ക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശപ്പ് എന്താണെന്ന് അനുഭവിക്കലാണ്. പാവപ്പെട്ടവന്റെ വിശപ്പ് സമൂഹത്തിലെ എല്ലാ ആളുകളും അനുഭവിക്കുമ്പോള്‍, പരസ്പരം സഹായിക്കാനും സ്‌നേഹിക്കാനും മനുഷ്യര്‍ക്ക് സാധിക്കും. ഈ സാമൂഹിക സന്ദേശം മുസ്ലിം വിശ്വാസികള്‍ ഈ വിശുദ്ധ മാസത്തില്‍ ജീവിതത്തില്‍ പകര്‍ത്തുന്നു.

അകലങ്ങളില്‍ കഴിയുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. വിവിധ രൂപങ്ങളിലുള്ള മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍. പരസ്പരം ആക്രമിക്കുന്നവരും അന്യരുടെ അഭിമാനം കൈയേറുന്നവരുമായി നാം മാറിക്കഴിഞ്ഞു. കലുഷമായ മനുഷ്യ മനസുകളെ ശുദ്ധീകരിക്കാനുള്ളതാണ് ഈ നോമ്പ് കാലം. പരസ്പരം സ്‌നേഹിക്കുകയും സൗഹാര്‍ദം കാത്തു സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂര്‍ണമാവുന്നത്.

തയ്യാറാക്കിയത്: എച്ച് കെ ഹിമമി ബോവിക്കാനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

-- Keywords : Ramadan 2017, Kasaragod, Religion, Bayar, Ramadan Message, Bayar Thangal, Sayyid Abdul Rahman Imbichikoya Thangal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia