റമദാന്‍ നന്മ: കൊയ്‌തെടുക്കണം പുണ്യങ്ങള്‍- യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍
Jun 1, 2017, 16:30 IST
(www.kasargodvartha.com 01.06.2017) പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ യഥാര്‍ത്ഥ വിശ്വാസിയുടെ കൊയ്ത്തുകാലമാണ്. ലോക സ്രഷ്ടാവ് കണക്കില്ലാതെ തന്റെ ദാസന്‍മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മാസം റമദാനായിരിക്കെ നാമതിനെ നിസാരവല്‍കരിച്ചു കൂടാ...
ഒരു മനുഷ്യന്റെ സാമൂഹിക ജീവിതത്തിലെ നല്ല വശങ്ങള്‍ മുഴുവനും യഥാവിധം പാലിക്കപ്പെടുമ്പോഴാണ് അവനൊരു നല്ല മനുഷ്യനും യഥാര്‍ത്ഥ വിശ്വാസിയുമാവുന്നത്. ആ നല്ല വശങ്ങളുടെ സ്വീകാര്യത തന്നെയാണ് സ്രഷ്ടാവിന്റടുക്കല്‍ പ്രതിഫലം ലഭിക്കുന്ന നല്ല ദാസന്‍മാരുടെ സവിശേഷതയും.
നമ്മുടെ ഐഹികമായ സുഖത്തിനു വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍ കാരണം പാരത്രികമായ മോക്ഷം ലഭിക്കാനുതകുന്ന കര്‍മങ്ങള്‍ നാമറിയാതെ നഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച് വിശുദ്ധമാസത്തിലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഐഹിക സുഖത്തിനു വേണ്ടി മാത്രം മാറ്റി വെക്കപ്പെട്ടാല്‍ അതൊരു തീരാനഷ്ടമായി മാറിപ്പോവും. ഇതു മനസിലാക്കി സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി നന്മയുള്ളവരായി മാറാന്‍ നാം തയ്യാറാവേണ്ടതുണ്ട്.
തയ്യാറാക്കിയത്: എച്ച് കെ ഹിമമി ബോവിക്കാനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ramadan 2017, Religion, Kasaragod, Message, UM Abdul Rahman Musliyar, Muslims.