Protests | ബാബരി മസ്ജിദിന്റെ ഓർമകളുമായി വിവിധയിടങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു
● മണ്ഡലം, പ്രാദേശിക തലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു.
● സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
കാസർകോട്: (KasargodVartha) 1992 ഡിസംബർ ആറിന് തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ ഓർമകളുമായി സംഘടനകൾ വിവിധയിടങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.
ഐഎൻഎൽ ഫാസിസ്റ്റ് വിരുദ്ധദിനമായി ആചരിച്ചു
കാസർകോട്: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ മുപ്പത്തി രണ്ടാം വർഷത്തിൽ, 'ഓർമയിൽ ഇന്നും ജ്വലിക്കുന്നു ബാബരി മസ്ജിദ്' എന്ന മുദ്രാവാക്യവുമായി ഐഎൻഎൽ ഡിസംബർ ആറിന് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു. മണ്ഡലം, പ്രാദേശിക തലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. കാസർകോട് ടൗണിൽ നടന്ന സംഗമം ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഊഘാടനം ചെയ്തു. മുസ്തഫ തോരവളപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.എം.എ ജലീൽ സ്വാഗതവും ശാഫി സന്തോഷ് നഗർ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ഐ.എൻ എൽ ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കുഞ്ഞി മെയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ബേക്കലിൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഉൽഘാടനം ചെയ്ത സംഗമത്തിൽ പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം കോട്ടപ്പുറത്ത് നടന്ന സംഗമം പി.കെ ഹനീഫ ഹാജി ഉദ്ഘാടനം ചെയ്തു. റസ്സാഖ് പുഴക്കര അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ കേരള ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദീൻ അരിഞ്ചിരം മുഖ്യപ്രഭാഷണം നടത്തി.
നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. എൻ വൈ എൽ ജില്ല പ്രസിഡണ്ട് ഹനീഫ് പി. എച്ച് ഹദ്ദാദ് അദ്ധ്യക്ഷത വഹിച്ചു. ഐ എൻ എൽ എൻവൈ എൽ സംസ്ഥാന ജില്ലാ നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു.
നാഷണൽ ലീഗ് സായാഹ്ന സദസ് സംഘടിപ്പിച്ചു
മേൽപറമ്പ്: നാഷണൽ ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സായാഹ്ന സദസ് മേൽപ്പറമ്പിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. വഖഫ് നിയമ ഭേദഗതിക്കെതിരെയും, ഭരണകൂട ഭീകരതക്കെതിരെയും, ഗ്യാൻവാപി, സംഭാൽ, ഭോജ്ശാല, അജ്മീർ തുടങ്ങിയ ആരാധനാലയങ്ങളെ തകർക്കുന്ന സംഘപരിവാർ വർഗീയ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ സദസ് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡൻ്റ് ഇഖ്ബാൽ മാളിക അദ്ധ്യക്ഷനായി. എൻപിഎൽ സംസ്ഥാന സെക്രട്ടറി സാലിം ബേക്കൽ, ഐ.എം.സി.സി ഷാർജ കമ്മിറ്റി അംഗങ്ങളായ സാദാത്ത് കുന്നിൽ, എം.ജി അൻസാരി, കെ പി ലത്തീഫ്, ജില്ലാ ട്രഷറർ റഹീം ഹാജി കരിവേടകം എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എ കെ കമ്പാർ സ്വാഗതവും സി എം ഖാദർ ഒറവങ്കര നന്ദിയും പറഞ്ഞു.
കെ എ മുഹമ്മദ് കുഞ്ഞി, മുസ്തഫ കുമ്പള, തൻസീർ ഖിളരിയ്യ, ത്വയ്യിബ് തൃക്കരിപ്പൂർ, ബി.കെ.സുലൈമാൻ, ഹാജി റഹ്‌മാൻ തുരുത്തി, മജീദ് അന്തുക്കായി, മൂസ പുളിൻ്റടി, കെ.ടി. അബ്ബാസ്, ഷാഫി തായൽ, റഹ്‌മാൻ ആരിക്കാടി, ബി.കെ. നാസർ, മൊയ്തീൻ കരിവേടകം, ഹംസ ബിലാൽ, ഹമീദ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി.
ബാബരി മസ്ജിദ് മറവിക്ക് വിട്ടുകൊടുക്കില്ലെന്ന് പിസിഎഫ് കുവൈറ്റ്
കുവൈറ്റ് സിറ്റി: ഡിസംബർ ആറിന് 'മറക്കില്ല ബാബരി; മരിക്കുവോളം' എന്ന പ്രമേയത്തിൽ റിഗ്ഗയിലെ അൽ അന്വറിൽ ചേർന്ന യോഗത്തിൽ ബാബരി മസ്ജിദ് മറവിക്ക് വിട്ടുകൊടുക്കില്ല എന്ന് പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസ്താവിച്ചു. നാലര നൂറ്റാണ്ട് കാലം മുസ് ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദിൽ തകര്‍ത്തിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കളങ്കമായിരുന്നു ബാബരി ധ്വംസനം. മുസ്‌ലിംകളുടെ ആരാധനാലയത്തിന്റെ തകര്‍ച്ച എന്ന നിലക്കല്ല, രാജ്യത്തിന്റെ മതേതരത്വത്തിന്റെത്തന്നെ തകര്‍ച്ചയായാണ് ബാബരി മസ്ജിദിന്റെ ധ്വംസനത്തെ ലോകം വിശേഷിപ്പിച്ചത്.
നീതി പുനസ്ഥാപിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും പോരാടുകയെന്നത് പൗരന്റെ കടമയാണ്. ബാബരിയുടെ ഓര്‍മ പുതുക്കുന്നതിലൂടെ ഫാഷിസത്തിനെതിരായ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ റഹീം ആരിക്കാടി, സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കാൽ, സിദീഖ് പൊന്നാനി, വഹാബ് ചുണ്ട, സജ്ജാദ് തോന്നയ്ക്കൽ, ഫസലുദ്ധീൻ, അയ്യൂബ് കണ്ണൂർ എന്നിവർ സംസാരിച്ചു
റഹിം ആരിക്കാടി പി സി എഫ് കുവൈറ്റ്
സംഘ്പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുതെന്ന് വെൽഫെയർ പാർട്ടി
ഉദുമ: സംഘ്പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുതെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ. വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം കമ്മിറ്റി ഉദുമയിൽ സംഘടിപ്പിച്ച 'ആരാധനാലയ നിയമ
സംരക്ഷണ സംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കൈയേറ്റശ്രമങ്ങൾ ബാബരിയോടെ അവസാനിച്ചിട്ടില്ല, ഗ്യാൻവാപി - മഥുര ഷാഹി ഈദ്ഗാഹ് - അജ്മീർ - സംഭൽ വരെ എത്തിനിൽക്കുന്ന സംഭവവികാസങ്ങളെ പരിശോധിച്ചു നോക്കിയാൽ രാജ്യത്തെ നീതിന്യായ സംവിധാനങ്ങൾ തന്നെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി നിർത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ആരാധനാലയ നിയമം സംരക്ഷിക്കാനും അതിന്റെ പരിപാലനം ഉറപ്പ് വരുത്താനും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കോടതികളും മുന്നോട്ടു വരണം, ഇനിയൊരു ബാബരി ഉണ്ടാകാതിരിക്കാൻ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അമ്പുഞ്ഞി തലക്ലായി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലത്തീഫ് കുമ്പള, കോൺഗ്രസ് ഉദുമ മണ്ഡലം പ്രസിഡൻ്റ് ശ്രീധരൻ വയലിൽ, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ ഖാത്തിം, അബ്ദുൽ ഖാദർചട്ടഞ്ചാൽ, എഫ്. ഐ.ടി.യു ജില്ലാ ട്രഷറർ ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ എന്നിവർ സംസാരിച്ചു. സി.എ യൂസുഫ് സ്വാഗതവും കെ.എം അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
#BabriMasjid, #Protest, #Anniversary, #Fascism, #ReligiousFreedom, #Kasargod