അനുപമ നേതൃഗുണങ്ങളുടെ അപൂര്‍വ വ്യക്തിത്വമാണ് ശിഹാബ് തങ്ങള്‍: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്
Aug 3, 2019, 22:05 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2019) കേരളത്തിലെ മതരാഷ്ട്രീയ മേഖലകളില്‍ ഒരുപോലെ പക്വവും വിവേകപൂര്‍ണവുമായ നേതൃത്വം നല്കി സര്‍വരുടേയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കടന്നു പോയ ഒരപൂര്‍വ വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് പ്രസ്താവിച്ചു.
ശിഹാബ് തങ്ങളുടെ വിയോഗത്തിന് പത്താണ്ട് പിന്നിടുന്ന വേളയില്‍ ചെങ്കള ശിഹാബ് തങ്ങള്‍ ഇസ് ലാമിക് അക്കാദമി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങള്‍ അക്കാദമി ജനറല്‍ സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടര്‍ സിദ്ദീഖ് നദ്വി ചേരൂര്‍ സ്വാഗതം പറഞ്ഞു.
രണ്ട് സെഷനകളിലായി നടന്ന പരിപാടിയില്‍ കേരളപ്പെരുമ എന്ന ഒന്നാം സെഷനില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വി സി ഡോ. കെ കെ എന്‍ കുറുപ്പ് 'ഇന്തോ - അറബ് ബന്ധങ്ങളുടെ ഭൂതവും വര്‍ത്തമാനവും', തളിപ്പറമ്പ് സര് സയ്യിദ് കോളജ് മുന്‍ ചരിത്ര വിഭാഗം മേധാവി പ്രൊഫ. ഇ ഇസ്മാഈല്‍ 'ശൈഖ് സൈനുദീന്‍ മഖ്ദൂമും തുഹ്ഫത്തുല്‍ മുജാഹിദീനും, ബശീര്‍ വെള്ളിക്കോത്ത് 'ശിഹാബ് തങ്ങളും വര്‍ത്തമാന രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.
ഉച്ചക്ക് ശേഷം നടന്ന കാസര്‍കോടന്‍ പെരുമ എന്ന രണ്ടാം സെഷനില്‍ അക്കാദമി പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് അശ്റഫ് ഹുദവി പാടലട്ക്ക ആമുഖ ഭാഷണം നടത്തി. ഡോ. മോഇന്‍ ഹുദവി മലയമ്മ, ഡോ. എം എസ് നായര്‍ എന്നിവര്‍ യഥാക്രമം കാസര്‍കോട്ടെ വൈജ്ഞാനിക പാരമ്പര്യം, മൊഗ്രാലും മാപ്പിളപ്പാട്ട് പാരമ്പര്യവും എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്, സി ബി അബ്ദുല്ല ഹാജി, മൂസ ബി ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഹാരിസ് ദാരിമി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം ചെര്‍ക്കള, എ എം ഖാദിര്‍ ഹാജി, യൂസുഫ് ദാരിമി, സ്വാലിഹ് ഹുദവി, ബി എം എ ഖാദിര്‍, കെ എം മൂസ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, Cherkala, K.Aalikutty-Musliyar, Shihab thangal, Religion, Prof. K Alikkutty Musliyar about Muhammadali Shihab Thangal