Attukal Pongala | ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; ഇത്തവണ പൂര്‍ണ പകിട്ടോടെ നടക്കും
തിരുവനന്തപുരം: (www.kasargodvartha.com) ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി ആറ് ദിവസങ്ങള്‍ മാത്രം. ഫെബ്രുവരി 27 ന് രാവിലെ ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ച് ഒന്നിന് ബാലന്മാരുടെ കുത്തിയോട്ട വ്രതത്തിന് ആരംഭമാകും. ആറ്റുകാല്‍ പൊങ്കാല മാര്‍ച് ഏഴിന് നടക്കും. പാരമ്പര്യ രീതിയില്‍ തലസ്ഥാന നഗരം നിറയുന്ന വിധം പൊങ്കാല അര്‍പ്പിക്കാനുള്ള ക്രമീകരമാണ് ഒരുക്കുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
സുരക്ഷയൊരുക്കാന്‍ 3000 പൊലീസുകാരെയാണ് നിയോഗിക്കുക. കോവിഡിനെ തുടര്‍ന്ന് ചുരുങ്ങിപ്പോയ ആറ്റുകാല്‍ പൊങ്കാല ഇത്തവണ പൂര്‍ണ പകിട്ടോടെയാകും നടക്കുക. ക്ഷേത്രാലങ്കാരങ്ങളടക്കമുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Religion, Temple, Attukal-Pongala, Preparations are almost ready for for Attukal Pongala festival.