കോവിഡ് നിയന്ത്രണം ലംഘിച്ച് 50 ഓളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് മതപഠന ക്ലാസ്; മൂന്ന് പേർക്കെതിരെ കേസ്
Apr 29, 2021, 13:42 IST
മേൽപറമ്പ്: (www.kasargodvartha.com 29.04.2021) കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കെ മതപഠനകേന്ദ്രം പ്രവർത്തിപ്പിച്ചതിന് മേൽപറമ്പ് പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ എം ഡി മുഹമ്മദലി (49), അധ്യാപകരായ നസീമലി (29), മുഹമ്മദ് മശൂദ് (30) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബെണ്ടിച്ചാൽ മണ്ഡലിപ്പാറയിൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഖുർആൻ ആൻഡ് ഇസ്ലാമിക് സെന്ററിന്റെ പ്രാർഥനാ ഹാളിൽ നടന്ന പഠന ക്ലാസിൽ 50 ഓളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. പകർചവ്യാധി നിയന്ത്രണനിയമം, ഐ പി സി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്ഥാപനം അടച്ചിടാനും നോടീസ് നൽകിയിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Melparamba, COVID-19, Corona, Case, Police, Religion, Students, Top-Headlines, Police case against religious institution for violating covid protocol.