city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Perumkaliyattam | ഒന്നര പതിറ്റാണ്ടിന് ശേഷം നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം മാർച്ച് 4 മുതൽ 9 വരെ; വ്യാഴാഴ്ച വരച്ചുവെക്കൽ ചടങ്ങ്

 Perumkaliyattam Kenamangalam Kazhakam Bhagavathi Temple Festival
KasargodVartha Photo

● മാർച്ച് 1ന് മന്ദംപുറത്തുകാവിൽ നിന്നും കലശപാത്രം കൊണ്ടുവരും.
● മാർച്ച് 3ന് കഴകപ്പായയും കൊണ്ടുവരും.
● എല്ലാ ദിവസവും രാത്രി വിവിധ തെയ്യങ്ങൾ അരങ്ങിൽ എത്തും.

കാസർകോട്: (KasargodVartha) ഒന്നര പതിറ്റാണ്ടിന് ശേഷം നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ മാർച്ച് നാല് മുതൽ ഒമ്പത് വരെ നടക്കുന്ന മൂന്നാം പെരുങ്കളിയാട്ടത്തിന് ഫെബ്രുവരി 26 (വ്യാഴം) വരച്ചുവെക്കൽ ചടങ്ങോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ജന്മ കണിശൻ ജയകൃഷ്ണൻ പള്ളിക്കരയുടെ സാന്നിധ്യത്തിൽ കെ രാമകൃഷ്ണൻ ജോത്സ്യർ കേണ മംഗലം ഭഗവതിയുടേയും ഉപദൈവങ്ങളുടേയും കോലധാരികളെ ക്ഷേത്രസന്നിധിയിൽ വെച്ച് തീരുമാനിക്കും.

മാർച്ച് ഒന്നിന് മന്ദംപുറത്തുകാവിലെ വടക്കേ കളരിയിൽ നിന്നും കലശ പാത്രം കൊണ്ടുവരും. രണ്ടിന് കലവറനിറക്കലും വൈകിട്ട് അഞ്ചുമണിക്ക് വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്ക് പൂജയും നടക്കും. മാർച്ച് മൂന്നിന് കരുവാച്ചേരി പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തിൽ നിന്നും കഴകപ്പായയും കൊണ്ടുവരും. മാർച്ച് നാലിന് രാവിലെ ഒമ്പത് മണിക്ക് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും.

എല്ലാ ദിവസവും രാത്രി പുലിയൂർ കണ്ണൻ, രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി, പുല്ലൂർ കാളി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി കോലങ്ങൾ കെട്ടിയാടും. ആദ്യദിവസം തൂവക്കാരൻ ദൈവവും, നാഗരാജാവും നാഗകന്യകയും അരങ്ങിൽ എത്തും. അഞ്ചാം കളിയാട്ടമായ എട്ടിന് വൈകിട്ട് മൂന്നുമണിക്ക് കേമംഗലം ഭഗവതി മംഗലം കുഞ്ഞുങ്ങളോട് കൂടി എഴുന്നള്ളും. സമാപന ദിവസമായ മാർച്ച് ഒമ്പതിന് രാവിലെ 10 30 നും 10 .50 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കേണമംഗലം ഭഗവതിയുടെ തിരുമുടി ഉയരുന്നതോടെ പെരുംങ്കളിയാട്ടത്തിന് സമാപനമാകും.

എല്ലാ ദിവസവും വൈകിട്ട് മൂന്നുമണിക്കും രാത്രി ഒമ്പത് മണിക്കും കേണമംഗലം ഭഗവതിയുടെ ഉച്ചത്തോറ്റവും അന്ത്യത്തോറ്റവും തുടർന്ന് വിവിധ തെയ്യക്കോലങ്ങളും, സന്ധ്യാ വേല, കുളിച്ചു തോറ്റം, അന്തിത്തോറ്റം, വെള്ളാട്ടം എന്നിവയുമുണ്ടാകും.

വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ, ചീഫ് കോർഡിനേറ്റർ പി രമേഷ് കുമാർ, ട്രഷറർ പി ഗോപികൃഷ്ണൻ, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ ബാലൻ കക്കാണത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, കൺവീനർ കെ രഘു, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻമാരായ സജീവൻ മടിവയൽ, സജീവൻ വെങ്ങാട്ട്, സി. സുരേശൻ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക

Perumkaliyattam to be held at Kenamangalam Kazhakam Bhagavathi Temple from March 4-9 after 15 years with various Theyyam performances and rituals.

#Perumkaliyattam #Kenamangalam #Kasaragod #Kaliyattam #Theyam #TempleFestivals

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia