city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രീമീയര്‍ ലീഗുകള്‍ ചൂതാട്ട കേന്ദ്രങ്ങളായി മാറുന്നു: ഹദ്ദാദ് തങ്ങള്‍

ചൗക്കി: (www.kasargodvartha.com 12.03.2017) നാട്ടിന്‍ പുറങ്ങളില്‍ വ്യാപകമാകുന്ന പ്രീമിയര്‍ ലീഗുകള്‍ ചൂതാട്ട കേന്ദ്രങ്ങളായി മാറുകയാണെന്ന് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രീമിയര്‍ ലീഗുകളുടെ ഭാഗമായി അരങ്ങേറുന്ന ലേലംവിളികളും മറ്റു അനാവശ്യ ചടങ്ങുകളും സാമൂഹ്യ ദ്രോഹികളും മദ്യപാനികളും മുളച്ചുവരാന്‍ പലപ്പോഴും കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെരിയടുക്കയില്‍ നടന്നുവരുന്ന മാസാന്ത ബദ് രിയ്യ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പരിപാടികള്‍ ആരോഗ്യകരമായ കളികള്‍ക്കപ്പുറം അനിസ്‌ലാമികമായ ചൂതാട്ടമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും വിശ്വാസബോധമുള്ള രക്ഷിതാക്കള്‍ ചൂതാട്ട കേന്ദ്രങ്ങളിലേക്ക് മക്കളെ കയറൂരി വിടരുതെന്നും കൈവിട്ടുപോയശേഷം വിരല്‍ കടിച്ചിട്ട് കാര്യമില്ലന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി. അബദുല്‍ വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.
പ്രീമീയര്‍ ലീഗുകള്‍ ചൂതാട്ട കേന്ദ്രങ്ങളായി മാറുന്നു: ഹദ്ദാദ് തങ്ങള്‍

സയ്യിദ് മുഹമ്മദ് ഹദ്ദാദ് തങ്ങള്‍, മുഹമ്മദ് മുസ്ല്യാര്‍ ചൗക്കി, ഉസ്മാന്‍ മുസ്ല്യാര്‍, അഷ്‌റഫ് സഅദി ആരിക്കാടി, ഖലീല്‍ ഹിമമി സഖാഫി, മുസ്തഫ ബാഖവി മലപ്പുറം, സഈദ് സഅദി കെ എം, ബഷീര്‍ മിസ്ബാഹി എരിയാല്‍, മുസ്തഫ ഹനീഫി, ഹാഫിള് അബ്ദുല്‍ അസീസ് സഅദി, നാസിര്‍ സഖാഫി തുരുത്തി, റസാഖ് റോസി റൊമാനി, എ കെ കമ്പാര്‍, മൊയതീന്‍ കെ എം, മുഹമ്മദ് ഹാജി പയ്യക്കി, മുഹമ്മദ് ഹാജി പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സുലൈമാന്‍ സഖാഫി ഡി എം സ്വാഗതവും അബദുര്‍ റസാഖ് സഖാഫി കെ കെ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Chowki, news, Sports, athletics, Club, Religion, Premiere League, Fakruddeen Al Haddad Thangal, Periyadukkam badriya majlis held

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia