city-gold-ad-for-blogger

Temple festival | പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് പ്രൗഢ സമാപനം; കണ്ണിന് കുളിര്‍മയേകി തിരുമുല്‍ക്കാഴ്ചയും വെടിക്കെട്ടും

പാലക്കുന്ന്: (www.kasargodvartha.com) കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് പ്രൗഢ സമാപനം. തിങ്കളാഴ്ച രാത്രി നടന്ന തിരുമുല്‍ക്കാഴ്ചയും വെടിക്കെട്ടും കണ്ണിന് കുളിര്‍മയേകി. ആയിരക്കണക്കിന് പേരാണ് സമാപന ദിവസത്തില്‍ ഒഴുകിയെത്തിയത്. തെക്കേക്കര പ്രദേശ് തിരുമുല്‍കാഴ്ചയാണ് ആദ്യം ക്ഷേത്രത്തിലെത്തിയത്. ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ്, പള്ളിക്കര തണ്ണീര്‍പുഴ, കീക്കാനം പ്രദേശ്, മംഗളൂരു പ്രദേശ് തിരുമുല്‍കാഴ്ച സമര്‍പ്പണമുണ്ടായി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു.
                   
Temple festival | പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് പ്രൗഢ സമാപനം; കണ്ണിന് കുളിര്‍മയേകി തിരുമുല്‍ക്കാഴ്ചയും വെടിക്കെട്ടും

ആയിരത്തിരി ശ്രീബലി ചടങ്ങുകളും കലശം വഹിച്ച എഴുന്നള്ളത്തും കളംകയ്യേല്‍ക്കലുമുണ്ടായി. ആയിരത്തിലധികം ദീപങ്ങള്‍ ആ സമയം ക്ഷേത്രത്തില്‍ പ്രകാശം ചൊരിഞ്ഞു. ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളിയതോടെയാണ് മഹോത്സവത്തിന് സമാപനം കുറിച്ചത്. കുംഭമാസത്തിലെ പഞ്ചമിക്ക് തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നതിന്റെ തുടര്‍ ഉല്‍സവമായാണ് ഭരണി മഹോല്‍സവം നടന്നത്.
       
Temple festival | പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് പ്രൗഢ സമാപനം; കണ്ണിന് കുളിര്‍മയേകി തിരുമുല്‍ക്കാഴ്ചയും വെടിക്കെട്ടും

ഉത്സവത്തിനായി പൊലീസ് വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. കാസര്‍കോട് - കാഞ്ഞങ്ങാട് പാതയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിരുന്നു.
       
Temple festival | പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് പ്രൗഢ സമാപനം; കണ്ണിന് കുളിര്‍മയേകി തിരുമുല്‍ക്കാഴ്ചയും വെടിക്കെട്ടും
            
Temple festival | പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് പ്രൗഢ സമാപനം; കണ്ണിന് കുളിര്‍മയേകി തിരുമുല്‍ക്കാഴ്ചയും വെടിക്കെട്ടും

Keywords:  Latest-News, Kasaragod, Kerala, Palakunnu, Temple Fest, Temple, Religion, Festival, Celebration, Top-Headlines, Palakunnu Kazhakam Sree Bhagavathi Temple, Palakunnu Kazhakam Sree Bhagavathi Temple festival concluded.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia