city-gold-ad-for-blogger

പാലക്കുന്നിൽ നബിദിന റാലിയിലെ സ്കൗട്ടുകൾ ക്ഷേത്രത്തിന് സല്യൂട്ട് നൽകിയത് ശ്രദ്ധേയമായി

Viral video of scouts from a Nabi Dinam procession saluting a temple in Palakkunnu, Kerala.
Photo Credit: Screenshot from a Facebook video by VS Sivakumar

● വീഡിയോ പകർത്തിയത് പാലക്കുന്ന് സ്വദേശിയായ അൻഷിത്ത് അശോക്.
● ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം പേർ വീഡിയോ കണ്ടു.
● മാനവ സൗഹാർദ്ദത്തിന്റെ മനോഹരമായ കാഴ്ചയാണിതെന്ന് സമൂഹമാധ്യമങ്ങൾ.
● കോട്ടിക്കുളം നൂറുൽ ഹുദാ മദ്രസയുടെ റാലിയായിരുന്നു ഇത്.

പാലക്കുന്ന്: (KasargodVartha) പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിന ഘോഷയാത്ര കടന്നുപോകുമ്പോൾ റാലിയിൽ അണി നിരന്ന സ്കൗട്ടുകൾ ക്ഷേത്രത്തിന് സല്യൂട്ട് നൽകിയത് നാടിന്റെ മാനവ സൗഹാർദ്ദത്തിന്റെ മനോഹര ചിത്രമായി. 

കോട്ടിക്കുളം നൂറുൽ ഹുദാ മദ്രസയുടെ നബിദിന റാലിക്കിടെ അതിൽ പങ്കെടുത്തവരാണ് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തെ സല്യൂട്ട് ചെയ്ത് ആദരിച്ചത്. ഹൃദയത്തെ സ്പർശിക്കുന്ന ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി അൻഷിത്ത് അശോകാണ് ഈ വീഡിയോ പകർത്തിയത്. ശനിയാഴ്ച രാവിലെ 11.30ന് പാലക്കുന്ന് ക്ഷേത്രത്തിനു മുൻവശത്തുള്ള അച്ഛൻ അശോകിന്റെ ഫാൻസി കടയിലിരിക്കുമ്പോൾ നബിദിന റാലി അതുവഴി വന്നു. 

ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ റാലിയിലെ സ്കൗട്ടുകൾ ക്ഷേത്രത്തിനു നേരെനിന്ന് സല്യൂട്ട് ചെയ്യുന്ന രംഗം കണ്ടപ്പോൾ കൗതുകം തോന്നി. ഉടൻതന്നെ ക്യാമറ ഓൺ ചെയ്ത് അൻഷിത്ത് ഈ മനോഹരമായ കാഴ്ച ചിത്രീകരിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പോസ്റ്റ് ചെയ്തു. നിമിഷങ്ങൾക്കകം ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഈ വീഡിയോ പറന്നെത്തി.

ഇൻസ്റ്റാഗ്രാമിൽ ഞായറാഴ്ച വൈകുന്നേരം വരെ 17 ലക്ഷം പേർ വീഡിയോ കണ്ടു. അഞ്ച് ലക്ഷത്തി 104 പേർ കമന്റ് രേഖപ്പെടുത്തി. ‘ഈ വീഡിയോ ഇത്രയും വൈറലായി തീരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല,’ അൻഷിത്ത് പറഞ്ഞു. 

വീഡിയോ ഗ്രാഫിയിൽ താല്പര്യമുള്ള അൻഷിത്ത് ബേക്കൽ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി. തുടർന്ന് മുംബൈയിൽ ആറ് മാസത്തെ കപ്പൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.

Article Summary: A Nabi Dinam rally in Palakkunnu, Kerala, shows scouts saluting a temple, an act that went viral online.

#Kerala #NabiDinam #Humanity #Harmony #ViralVideo #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia