Uroos | പൈവളികെ സാദാത്ത് മഖാം ഉറൂസിന് ബുധനാഴ്ച തുടക്കമാവും; സമാപനം 8ന്
● ഉറൂസിൽ വിവിധ മതപണ്ഡിതന്മാർ പങ്കെടുക്കും.
● യുടി ഖാദർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും
● ഉറൂസ് മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്നു
കാസർകോട്: (KasargodVartha) പൈവളികെ സാദാത്ത് മഖാം ഉറൂസ് പൈവളികെ സയ്യിദ് അബ്ദുല്ല തങ്ങൾ നഗറിൽ ഡിസംബർ നാല് മുതൽ എട്ട് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യമനിലെ ഹള്റമൗത്തിൽ നിന്നു കേരളത്തിലെത്തിച്ചേർന്ന കുടുംബത്തിലെ കണ്ണിയായ സയ്യിദ് അബൂബക്കർ ജലാലുദ്ദീൻ അൽ ബുഖാരി ഉദ്യാവർ (കർത്തോർ) എന്നവരുടെ നാലാം തലമുറയായ പൈവളികെ തങ്ങന്മാരുടെ സ്മരണാർത്ഥം മൂന്നു വർഷത്തിലൊരിക്കലാണ് ഈ ഉറൂസ് നടത്തിവരുന്നത്.
വിവിധ ദിവസങ്ങളിൽ പണ്ഡിതന്മാർക്ക് പുറമെ കർണാടക സ്പീക്കർ യുടി ഖാദർ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽ എ മാരായ എകെഎം അഷ്റഫ്, എൻഎ നെല്ലിക്കുന്ന് എന്നിവർ പങ്കെടുക്കും. ഡിസംബർ നാലിന് രാവിലെ 10 മണിക്ക് മഖാം സിയാറത്തിന് സയ്യിദ് കോയക്കുട്ടി തങ്ങൾ ഉപ്പള നേതൃത്വം നൽകി. സയ്യിദ് പൂക്കോയ തങ്ങൾ അൽ ബുഖാരി കയ്യാർ പതാക ഉയർത്തും. രാത്രി എട്ട് മണിക്ക് എൻപിഎം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ അദ്ധ്യക്ഷത വഹിക്കും.
സാഹിദ് തങ്ങൾ അൽ ഹാദി പൈവളികെ ഖിറാഅത്ത് നടത്തും. അതാഉള്ള തങ്ങൾ ഉദ്യാവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. നുഅ് മാൻ തങ്ങൾ അൽഹാദി പൈവളികെ സ്വാഗതം പറയും. കുഞ്ഞിക്കോയ തങ്ങൾ മുട്ടം, അബ്ദുല്ല കുഞ്ഞി ഉസ്താദ് പൈവെളികെ, അബ്ദുസ്സലാം ദാരിമി കുബണൂർ എന്നിവർ മുഖ്യ അതിഥികളായി സംബന്ധിക്കും. അബ്ദുൽ മജീദ് ദാരിമി, റഫീഖ് ബാഖവി, സിറാജുദ്ദീൻ ഫൈസി ചേരാൽ സംസാരിക്കും. ഹനീഫ് നിസാമി മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തും.
അഞ്ചാം തീയതി വൈകുന്നേരം നാല് മണിക്ക് അതാഉള്ള തങ്ങളുടെ നേതൃത്വത്തിൽ സ്വലാത്ത് മജ്ലിസിന് തുടക്ക മാവും. കെ.എസ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. രാത്രി എട്ടിന് ഡോ. ഹാഫിസ് ജുനൈദ് അസ്ഹരി കൊല്ലവും ആറിന് രാത്രി പേരോട് മുഹമ്മദ് അസ്ഹരിയും മുഖ്യപ്രഭാഷണം നടത്തും. ഹബീബുള്ളാഹ് തങ്ങൾ പ്രാർത്ഥന നടത്തും.
ഏഴിന് രാത്രി എട്ട് മണിക്ക് ഉറൂസിന്റെ സമാപന സമ്മേളനം പൂക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമാവും. കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മഞ്ചേശ്വരം എംഎൽഎ എകെഎം. അഷ്റഫ് മുഖ്യാതിഥിയാകും. എട്ടിന് രാവിലെ 10 മണിക്ക് മൗലിദ് പാരായണത്തിന് കെ എസ് ജഅ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. തുടർന്ന് സ്നേഹ സംഗമവും അന്നദാനവും നടക്കും.
വാർത്താസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ സയ്യിദ് നുഅമാൻ തങ്ങൾ, വൈസ് ചെയർമാൻമാരായ അബ്ദുൽ മജീദ് ദാരിമി, അസീസ് മരിക്കെ, ട്രഷറർ മൊയ്തു ഹാജി സിറ്റി ഗോൾഡ്, കൺവീനർ അസീസ് കളായി പങ്കെടുത്തു.
#PaivalikeSadathMakham #UroosCelebration #KasargodEvents #ReligiousGathering #KeralaUroos #SadathMakham