city-gold-ad-for-blogger

പൈക്കം മണവാട്ടി മഖാം ഉറൂസ് 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ

കാസര്‍കോട്: (www.kasargodvartha.com 24.02.2017) പൈക്കം മണവാട്ടി ഉറൂസ് 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മത സൗഹാര്‍ദ്ധത്തിന്റെ പ്രതീകമായാണ് പൈക്ക ഉറൂസ് അറിയപ്പെടുന്നത്.

വര്‍ഷത്തില്‍ ഒരിക്കല്‍ എത്തിച്ചേരുന്ന ഉറൂസ് ആയിരങ്ങള്‍ക്ക് ആശ്വാസമേകുന്നു. ഒമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിനകത്തും പുറത്തും പ്രസിദ്ധിയാര്‍ജിച്ച വാഗ്മികളും സൂഫിവര്യന്‍മാരും പണ്ഡിതന്‍മാരും പ്രഭാഷണ പരിപാടികളില്‍ സംബന്ധിക്കും. മണവാട്ടി ഉറൂസ് നഗറിലേക്ക് എത്തിച്ചേരുന്നവര്‍ക്ക് മധുരപാനീയങ്ങളും മധുരകഞ്ഞിയും തബറൂഖും നെയ്‌ച്ചോര്‍ വിതരണവും നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കൊയര്‍ച്ചി ഇബ്രാഹിം, ജനറല്‍ കണ്‍വീനര്‍ ജുനൈദ് പൈക്ക, മഖാം കമ്മിറ്റി പ്രസിഡണ്ട് റസാഖ് ബി എ, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ബീട്ടിയടുക്ക, മഖാം കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എച്ച് അബ് ദുല്ല,ഇബ്രാഹിം കുഞ്ഞിപ്പാറ, പൈക്കം മുദരിസ് സുബൈര്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു.

പൈക്കം മണവാട്ടി മഖാം ഉറൂസ് 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Paika, Uroos, Distribution, President, Paikam manavatti, Uroos Committee Chairman, Sweets, Lunch Facility, Paika manavatty uroos begins on 25th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia