Festival | പൈക്ക-മണവാട്ടി ഉറൂസിന് തുടക്കമായി

● പൈക്ക മഖാമിലാണ് ഉറൂസ് നടക്കുന്നത്.
● മണവാട്ടി ബീവിയുടെ ഓർമയ്ക്കായാണ് ഉറൂസ്.
● പല ദിവസങ്ങളിലായി പ്രഭാഷണങ്ങൾ നടക്കും.
● ആത്മീയ സമ്മേളനവും അന്നദാനവും ഉണ്ടായിരിക്കും.
● ഫെബ്രുവരി 24-ന് ഉറൂസ് സമാപിക്കും.
കാസര്‍കോട്: (KasargodVartha) പ്രസിദ്ധമായ പൈക്ക മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മണവാട്ടി ബീവിയുടെ സ്മരണയ്ക്കായി വര്‍ഷം തോറും നടത്തി വരുന്ന ഉറൂസിന് തുടക്കമായി. രാവിലെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് കരിങ്ങപ്പള്ളം പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസ് ആരംഭിച്ചത്.
രാത്രി ഏഴ് മണിക്ക് പൈക്ക ജമാഅത്ത് ഖാസി മുഹമ്മദ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പൈക്ക മുദരീസ് ഉസ്മാന്‍ നാസി ബാഖവി ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ യുപിഎസ് തങ്ങള്‍ അര്‍ലട്ക്ക, കബീര്‍ ഹിമമി സഖാഫി, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, അന്‍സാര്‍ ഫൈസി അല്‍ ബുര്‍ഹാനി, അലി അക്ബര്‍ ബാഖവി തനിയംപുരം, അഷ്‌റഫ് റഹ് മാനി ചൗക്കി, കെഎസ് അലി തങ്ങള്‍ കുമ്പോല്‍, യഹ് യ ബാഖവി പുഴക്കര, ഹാഫിള് ഫാരിസ് മംനൂന്‍ ഫൈസി ലക്ഷദീപ് എന്നിവര്‍ പ്രഭാഷണം നടത്തും.
ഫെബ്രുവരി 20ന് വൈകുന്നേരം മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. 23ന് രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം എന്‍പിഎം ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
24 ന് രാവിലെ ഏഴ് മണിക്ക് നല്‍കുന്ന അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കുകയെന്ന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വ്യാഴാഴ്ച (13.02.2024) കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പൈക്ക ഖാസി മുഹമ്മദ് മദനി തങ്ങള്‍, മുദരീസ് ഉസ്മാന്‍ റാസി ബാഖവി ഹൈത്തമി, ഹനീഫ് കരിങ്ങപ്പള്ളം, അഷ്‌റഫ് ബസ്മല, ജെ പി അബ്ദുല്ല, ബിഎ അബ്ദുർ റസാഖ് എന്നിവര്‍ പങ്കെടുത്തു.
ഈ ആഘോഷത്തിൽ നിങ്ങൾ പങ്കെടുത്തോ? അനുഭവങ്ങൾ പങ്കുവെക്കുക.
The annual Paika-Manavatti Uroos, held in memory of Manavatti Beevi, has begun at the Paika Makham in Kasargod. The festival includes religious lectures, a spiritual gathering, and food distribution.
#PaikaUroos, #ManavattiBeevi, #Kasargod, #Kerala, #Festival, #Uroos