ബഹുഭാഷാ പണ്ഡിതനും കെഎംസിസി നേതാവുമായിരുന്ന അതിഞ്ഞാലിലെ പി അബ്ദുൽ ഖാദർ മൗലവി നിര്യാതനായി
Apr 30, 2021, 22:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2021) ബഹുഭാഷാ പണ്ഡിതൻ, കെഎംസിസി നേതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ അതിഞ്ഞാൽ തെക്കെപ്പുറത്തെ മൗലവി മൻസിലിലെ പി അബ്ദുൽ ഖാദർ മൗലവി (83) നിര്യാതനായി.
കെഎംസിസി രൂപീകരിക്കുന്നതിന് മുമ്പുണ്ടായിരുന്ന ചന്ദ്രിക റീഡേഴ്സ് ഫോമിന്റെ ഭാരവാഹി ആയിരുന്നു. ശാർജ കെ എം സി സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ശാർജ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ്, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ശാർജ ഘടകം പ്രസിഡന്റ്, ഭരണസമിതി അംഗം, തെക്കേപ്പുറം മഹല്ല് കമിറ്റി പ്രസിസന്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
ആദ്യ കാലങ്ങളിൽ ഉത്തരകേരളത്തിലെ വിവിധയിടങ്ങളിൽ പള്ളി ദർസുകൾ നടത്തിയിരുന്നു. ഒരുപാട് ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്നു. പിന്നീട് പ്രവാസലോകത്തേക്ക് കടന്ന അദ്ദേഹം ശാർജയിൽ ഔഖാഫിന്റെ കീഴിൽ മസ്ജിദിൽ ഇമാമായി 30 വർഷക്കാലം സേവനമനുഷ്ഠിച്ചു.
മലയാളത്തിലും അറബിയിലും ഉർദുവിലും സ്ഫുടമായി സംസാരിച്ചിരുന്ന മികച്ച പ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറബി പ്രാവീണ്യം അറബികളെ ആകർഷിച്ചിരുന്നു.
ഭാര്യ: ബീഫാത്വിമ, മക്കൾ: മുജീബ് റഹ്‌മാൻ, അത്വീഖ് റഹ്‌മാൻ (ഇരുവരും ഗൾഫ്), റൈഹാന, ഫർഹാന, സന, മുന.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി ചിത്താരി, സിറാജുദ്ദീൻ ചിത്താരി, മുഹമ്മദ് തസ്നീം, ജാശീദ് ഹംസ കല്ലിങ്കൽ, നജ് വ, സൈലൂൺ കോട്ടപുറം.
സഹോദരങ്ങൾ: മൊയ്തീൻ, ഹസൻ കുഞ്ഞി, കുഞ്ഞബ്ദുല്ല, പരേതരായ മമ്മുഞ്ഞി ഹാജി, അബ്ദുർ റഹ്‍മാൻ, ഇബ്രാഹിം, ആഇശ.
Keywords: Kerala, News, Kasaragod, Top-Headlines, Death, Islam, Religion, Leader, KMCC, Writer, P Abdul Kadir Moulavi, a multilingual scholar and KMCC leader, has passed away.
< !- START disable copy paste -->