city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളികളിൽ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കി കേരളം

തിരുവനന്തപുരം: (www.kasargodvartha.com 01.01.2020) സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സമീപകാലത്ത് മൃതദേഹം അടക്കം ചെയ്യുന്നതില്‍ കാലതാമസവും തര്‍ക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ചില പള്ളികളും വിവിധ ഇടവകകളും ഇതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ചില പള്ളി അധികാരികള്‍ മൃതദേഹം അടക്കം ചെയ്യാന്‍ വിസമ്മതിച്ചതുമൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ നാം കണ്ടതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പലവട്ടം ഇടപെട്ടിരുന്നു. ഒടുവില്‍ വിവിധ സഭകളുടെ അധ്യക്ഷന്മാരും ഈ പ്രശ്‌നത്തില്‍ ഒത്തുത്തീര്‍പ്പിന് ശ്രമിച്ചെങ്കിലും ഒരു വിഭാഗം ഇതിനോടൊന്നും സഹകരിക്കാത്തതോടെയാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തീരുമാനിച്ചത്.

ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും. മരണമടഞ്ഞ ഇടവക അംഗത്തിന്റെ ബന്ധുക്കള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ ആ ഇടവകപള്ളി സെമിത്തേരിയില്‍ വേണ്ടെന്നു വെയ്ക്കാനും അവര്‍ക്കു താല്‍പര്യമുള്ള പുരോഹിതനെ കൊണ്ട് അവര്‍ തെരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താനും അവകാശമുണ്ടാകും.

പള്ളികളിൽ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കി കേരളം

Keywords:  Kerala, Thiruvananthapuram, news, Top-Headlines, Pinarayi-Vijayan, Religion, Deadbody, Ordinance to bring relief to Church feud in Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia