city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചിത്താരി ഹംസ മുസ് ലിയാര്‍ക്ക് നൂറുല്‍ ഉലമാ പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.01.2017) രണ്ടാമത് നൂറുല്‍ ഉലമ അവാര്‍ഡ് പ്രശസ്ത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ട്രഷററും ജാമിഅ സഅദിയ്യ വൈസ് പ്രസഡണ്ടുമായ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരിക്ക് സമ്മാനിച്ചു. ജാമിഅ സഅദിയ്യയുടെ ജീവനാഡിയായിരുന്ന നൂറുല്‍ ഉലമയുടെ സ്മരണാര്‍ത്ഥം സഅദിയ്യ ശരീഅത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസു ഉലമാഇസ്സഅദിയ്യീന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ദേളി സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമ - നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെ സമാപന വേദിയില്‍ കാരന്തൂര്‍ മര്‍ക്കസ് പ്രസിഡണ്ടും സമസ്ത വൈസ് പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ അവാര്‍ഡ് സമ്മാനിച്ചു.

1,11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജാമിഅ സഅദിയ്യയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായ ചിത്താരി ഹംസ മുസ്‌ലിയാര്‍ നിലവില്‍ സ്ഥാപനത്തിന്റെ കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷനും തളിപ്പറമ്പ് അല്‍മഖര്‍ പ്രസിഡന്റുമാണ്. നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്ന അദ്ദേഹം കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയുമാണ്.

ചിത്താരി ഹംസ മുസ് ലിയാര്‍ക്ക് നൂറുല്‍ ഉലമാ പുരസ്‌കാരം സമ്മാനിച്ചു


സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ അനുമോദന വസ്ത്രമണിയിച്ചു. മര്‍സൂഖ് സഅദി പാപ്പിനശ്ശേരി അനുമോദന പ്രസംഗം നടത്തി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, കെ കെ ഹുസൈന്‍ ബാഖവി, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, ഇബ്രാഹിം കുട്ടി ബാഖവി, പി കെ അബൂബക്കര്‍ മൗലവി, ഉബൈദുല്ലാഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ലത്വീഫ് സഅദി കൊട്ടില, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സ്വാലിഹ് സഅദി, ശറഫുദ്ധീന്‍ സഅദി, അലിക്കുഞ്ഞി ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ശാഫി സഅദി ബംഗളൂരു, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, യു കെ മുഹമ്മദ് സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അനസ് അമാനി തളിപ്പറമ്പ, അബ്ദുര്‍ റഹ് മാന്‍ കല്ലായി, അഷ്‌റഫ് സഅദി മല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ പി ഹുസൈന്‍ സഅദി സ്വഗാതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.


എസ് എസ് എഫ് സംസ്ഥാന ജില്ലാ സാരത്ഥികള്‍ക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി

ദേളി: (www.kasargodvartha.com 29.01.2017) എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഷീദ് നരിക്കോട്, വൈസ് പ്രസിഡണ്ട് സ്വലാഹുദ്ദീന്‍ അയ്യൂബി, സെക്രട്ടറി സി എന്‍ ജഅ്ഫര്‍, ജില്ലാ പ്രസിഡണ്ട് ജബ്ബാര്‍ സഖാഫി, ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം എന്നിവര്‍ക്ക് ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ സ്വീകരണം നല്‍കി.

കെ പി ഹംസ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ.വൈ.എസ്.സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ഉപഹാരം നല്‍കി.

ചിത്താരി ഹംസ മുസ് ലിയാര്‍ക്ക് നൂറുല്‍ ഉലമാ പുരസ്‌കാരം സമ്മാനിച്ചു

സയ്യിദ് ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങള്‍, സയ്യിദ് യഹ് യല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം.എ.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സംബന്ധിച്ചു.


കാഴ്ചയില്ലാത്തവരുടെ സംഗമം നടത്തി

കാസര്‍കോട്: (www.kasargodvartha.com 29.01.2017) ഇബ്‌നു ഉമ്മു മഖ്തൂം ചാരിറ്റി ട്രസ്റ്റ് സംഘടിപ്പിച്ച കാഴ്ചയില്ലാത്തവരുടെ പഠനക്ലാസ് നടത്തി. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന പരിപാടിയില്‍ മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.

അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ബശീര്‍ ദാരിമി, മുക്രി ഇബ്രാഹിം ഹാജി, പി ബി അഹമ്മദ്, റശീദ് ഹാജി തളങ്കര, അബൂബക്കര്‍ സിദ്ദീഖ്, സൈതലവി അമാനി, ഹാഫിള് റഈസ് മട്ടന്നൂര്‍, അബ്ദുല്‍ അസീസ് കുമ്പള, സുബൈര്‍ മാസ്റ്റര്‍, സിദ്ദീഖ് ബാഖവി, ഇല്യാസ് കൊറ്റുമ്പ, ജബ്ബാര്‍ ഹാജി അണങ്കൂര്‍, മുഹമ്മദ് ടിപ്പുനഗര്‍, മഹമൂദ് ബെദിര, അബ്ദുര്‍റഹ്മാന്‍ മൂലടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിത്താരി ഹംസ മുസ് ലിയാര്‍ക്ക് നൂറുല്‍ ഉലമാ പുരസ്‌കാരം സമ്മാനിച്ചു


Keywords:  Kerala, kasaragod, Chithari, Award, Jamia-Sa-adiya-Arabiya, SSF, Noorul-Ulama-M.A.Abdul-Khader-Musliyar, Office- Bearers, Reception, Noorul Ulama award for Chithari Hamsa Musliyar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia