city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷുകൈനീട്ടവുമായി നിവേദ്യം ബഹ്‌റൈന്‍ കൂട്ടായ്മ

പരവനടുക്കം:  (www.kasargodvartha.com 13.04.2017) ചെമ്മനാട് പഞ്ചായത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കൂട്ടവുകയാണ് നിവേദ്യം ബഹ്‌റൈന്‍ കൂട്ടായ്മ. ഈ വര്‍ഷത്തെ വിഷുവിന് പഞ്ചായത്തിനകത്തെ തിരഞ്ഞെടുക്കപ്പെട്ട 110 കുടുംബംഗങ്ങള്‍ക്ക് വിഷുസദ്യക്കുള്ള വിഭവങ്ങള്‍ ഒരുക്കാനുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഇത് രണ്ടാം തവണയാണ് കിറ്റ് വിതരണം നടത്തുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രദേശം കേന്ദ്രീകരിച്ച് നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നിവേദ്യം ബഹ്‌റൈന്‍ കൂട്ടായ്മയിലൂടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് ചികിത്സാ സഹായവും, മെഡിക്കല്‍ ക്യാമ്പും, ഭവന നിര്‍മ്മാണവും മറ്റ് സേവന പ്രവര്‍ത്തനങ്ങളും നടത്തി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

വിഷുകൈനീട്ടവുമായി നിവേദ്യം ബഹ്‌റൈന്‍ കൂട്ടായ്മ

ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം സേവനപ്രവര്‍ത്തനത്തിനായി നീക്കിവെക്കുമ്പോള്‍ തങ്ങളോടപ്പമുള്ള സുഹൃത്തുക്കളും സേവനപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വിഷുകൈനീട്ടം നല്‍കുന്നതിന് മഹേഷ് എരിഞ്ഞിക്കാല്‍, മനു പെരുമ്പള, മനു പനയാല്‍, നിഥീഷ് കൈന്താര്‍, അജീഷ് കൈന്താര്‍, ശ്രീധരന്‍ മണിയങ്ങാനം, രവി നഞ്ചില്‍, കോടോത്ത് ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ബി ടി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Paravanadukkam, Bahrain, Nivedyam, Programme, distributes, Vishu, Nivedyam Bahrain distributes food kits.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia