Laylatul Qadr | റമദാന്‍ വസന്തം - 2024: അറിവ് - 26
* റമദാൻ മാസത്തിലെ പുണ്യമുള്ളതും അനുഗ്രഹീതവുമായ രാത്രി
* ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അർഥം.
* 27 -ാം രാവിന് ലൈലതുല്‍ ഖദ്ര്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രത്യേക പരിഗണന നൽകുന്നു.
(KasargodVartha) അറിവ് 26 (06.04.2024): ലൈലതുൽ ഖദറിന്റെ രാത്രി എത്ര മാസത്തേക്കാൾ പുണ്യമുള്ളതാണ് എന്നാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്?
വിധി നിര്‍ണയ രാവ്
വിശുദ്ധ റമദാൻ മാസത്തിലെ പുണ്യമുള്ളതും അനുഗ്രഹീതവുമായ ഒരു രാത്രിയാണ് ലൈലതുൽ ഖദർ. ഈ രാത്രിയെ കുറിച്ച് ഖുർആനിൽ തന്നെ പരാമർശമുണ്ട്. ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അർഥം. ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ് ഇബ്‌നു അബ്ബാസിന്റെ വിശദീകരണം.
സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലതുല്‍ ഖദ്‌റില്‍ ആരെങ്കിലും നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ഇസ്ലാം മത വിശ്വാസികൾക്ക് ഒരൊറ്റ രാവിലെ ആരാധന കർമങ്ങൾ കൊണ്ട് 83 മൂന്ന് വര്‍ഷവും നാല് മാസവുമുള്ള ആരാധനാ കര്‍മങ്ങള്‍ നേടിയെടുക്കാന്‍ വഴിയൊരുക്കുകയാണ് ഈ രാവ്.
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയൊറ്റ രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടതെന്നാണ് ഹദീസുകള്‍ സൂചിപ്പിക്കുന്നത്. റമദാൻ 27ന്റെ രാവാണ് ലൈലതുല്‍ ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്ന് നിരവധി പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുസ്ലിംകൾ 27 -ാം രാവിന് ലൈലതുല്‍ ഖദ്ര്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രത്യേക പരിഗണന നൽകുന്നു.
അറിവ് - 26
-----------------------------------------
ഉത്തരം: 1000
വിജയി: ജെമ്മി ജെമ്മി ( Jemmi Jemmi - Facebook)
---------------------------------------
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി