city-gold-ad-for-blogger

പൂരക്കളി പന്തലില്‍ ഇനി പുത്തന്‍ പാട്ടുകള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.10.2017) കാലങ്ങളായി പാടിയും കെട്ടും തഴമ്പിച്ച പാട്ടുകളോട് പൂരക്കളി പണിക്കന്മാരും കലാകാരന്മാരും വിടപറയുന്നു. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളി പന്തലില്‍ ഇനി പാടികേള്‍ക്കുന്നത് പുത്തന്‍ പാട്ടുകളായിരിക്കും. വരികളിലും ഇതിവൃത്തത്തിലും മാറ്റം വരുത്തി കൊണ്ടുള്ള പുത്തന്‍ പാട്ടുകള്‍ പൂരക്കളി കളിക്കുന്നവരെ കൊണ്ട് പഠിക്കാനുള്ള പുതിയ പരീക്ഷണത്തിന് ഈ രംഗത്തെ പ്രഗത്ഭരായ പണിക്കന്മാരുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു.

പൂരക്കളി പന്തലില്‍ ഇനി പുത്തന്‍ പാട്ടുകള്‍

വര്‍ഷങ്ങളായി ഒരേ പാട്ടുകള്‍ ചൊല്ലിയാടുന്നത് പൂരക്കളിയുടെ തനിമ നഷ്ടപ്പെടുത്തുകയും ആസ്വാദകരില്‍ കുറവ് വരുത്തുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലാണ് പൂരക്കളി കലാകാരന്മാരുടെ പുതിയ ഉദ്യമം. പുതിയ കളിക്കാരെ പരിചയപ്പെടുത്തുമ്പോള്‍ ആലാപന രീതിയില്‍ പിശക് സംഭവിക്കുന്നതായും കളിയുടെ അര്‍ത്ഥവും താളവും ഇല്ലാതാകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത് ഇല്ലാതാക്കുകയാണ് പുത്തന്‍ പാട്ടുകള്‍ കൊണ്ടുവരുന്നതിന് പിന്നിലെന്ന് പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച പി സി വിശ്വംഭരന്‍ പണിക്കര്‍ പറഞ്ഞു.

പൂരക്കളിയില്‍ ഇതുവരെ പാടി കേള്‍ക്കാത്ത പാട്ടുകള്‍ ഇനി കാവുകളിലെ പൂരക്കളി പന്തലില്‍ നിന്നും ആസ്വാദകര്‍ക്ക് കേള്‍ക്കാം. കളിക്കുന്ന കലാകാരന്മാരെ ഈ പുത്തന്‍ പാട്ടുകള്‍ പാടിയും കേള്‍പ്പിച്ചും പഠിപ്പിക്കുകയും വേണ്ടിവരും. പുത്തന്‍ പാട്ടുകളുടെ രചന കരിവെള്ളൂര്‍ ഓണക്കുന്നിലെ എം അപ്പുപ്പണിക്കരുടേതാണ്. ഒന്ന് മുതല്‍ അഞ്ചു വരെയും പതിനെട്ട് പൂരമാല പാട്ടുകളും എ മധുപണിക്കര്‍ പാലായി, കൊഴുമ്മല്‍ കൃഷ്ണന്‍ പണിക്കര്‍ എന്നിവരാണ് ആലപിച്ചത്. പുത്തന്‍ പാട്ടുകളുടെ റിക്കാര്‍ഡിംഗ് ചെറുവത്തൂരിലെ സാരംഗി സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം നടന്നു. ഈ പാട്ടുകള്‍ പൂരക്കളി വെബ്‌സൈറ്റിലും യുട്യൂബിലും അടുത്ത മാസം മുതല്‍ ലഭ്യമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Trikaripure, Kasaragod, Kerala, Religion, News, New songs coming in Poorakkali.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia