Uroos | നെല്ലിക്കുന്ന് ഉറൂസ് 10-ാം ദിവസത്തില്‍; ശ്രദ്ധേയമായി മതപ്രഭാഷണ പരിപാടികള്‍; ഒരാളെയും ശത്രുവായി കാണരുതെന്ന് പേരോട് മുഹമ്മദ് അസ്ഹരി
Feb 3, 2023, 18:39 IST
നെല്ലിക്കുന്ന്: (www.kasargodvartha.com) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 10-ാം ദിവസത്തില്‍. വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികളാണ് ഉറൂസ് നഗരിയിലെത്തുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതാം ദിവസത്തെ പരിപാടിയില്‍ പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തി. ജീവിതത്തില്‍ നമ്മള്‍ ഒരാളേപ്പോലും ശത്രുവായി കാണരുതെന്നും ശത്രുവുണ്ടെങ്കില്‍ തന്നെ അതിനെ മിത്രമായി കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല പെരുമാറ്റം കൊണ്ട് നമുക്ക് ശത്രുക്കളെ ഇല്ലാതാക്കാനാവുമെന്നും നന്മ കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഉറൂസ് കമിറ്റി ജെനറല്‍ സെക്രടറി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതം പറഞ്ഞു. ഖത്വീബ് ജിഎസ് അബ്ദുര്‍ റഹ്മാന്‍ മദനി, റഫീഖ് അഹ്‌സനി ചേളാരി, നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ പള്ളി കമിറ്റി പ്രസിഡന്റ് എന്‍കെ അബ്ദുര്‍ റഹ്മാന്‍, ജെനറല്‍ സെക്രടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍എ ഹമീദ്, ഉറൂസ് കമിറ്റി പ്രസിഡന്റ് ടിഎ മഹ്മൂദ് ഹാജി കല്‍ക്കണ്ടി, ട്രഷറര്‍ സിഎം അശ്‌റഫ്, എന്‍എം സുബൈര്‍, ശാഫി തെരുവത്ത്, അബ്ദു തൈവളപ്പ്, പൂരണം മുഹമ്മദലി, കട്ടപ്പണി കുഞ്ഞാമു, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ഹമീദ് ബദരിയ, മുസമ്മില്‍, ശാഫി കോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് മുഹമ്മദ് അഹ്‌സനി ചേളാരി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മതപ്രഭാഷണം നടത്തും. പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി വിശിഷ്ടാതിഥിയായിരിക്കും. ശനിയാഴ്ച രാത്രി സമാപന ചടങ്ങില്‍ ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, ജിഎസ് അബ്ദുര്‍ റഹ്മാന്‍ മദനി മതപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും. ഞായറാഴ്ച അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ഉറൂസ് തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യമായി കഞ്ഞിയും പയറും കമിറ്റി നല്‍കി വരുന്നു. ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കാന്‍ വോളന്റീയര്‍മാര്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Nellikunnu, Religion, Conference, Uroos, Makham-uroos, Nellikkunnu uroos on 10th day.
< !- START disable copy paste -->