അന്നദാനത്തോടെ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പരിസമാപ്തി
Feb 19, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2017) ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പരിസമാപ്തി. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌ക്കാരത്തിനു ശേഷം പൊതുജനങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി വിതരണം ചെയ്തതോടെയാണ് 11 ദിവസമായി നീണ്ടു നിന്ന ഉറൂസിനു പരിസമാപ്തി കുറിച്ചത്.
അന്നദാന വിതരണോദ്ഘാടനം ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ബി.എം കുഞ്ഞാമു ഹാജി തൈവളപ്പ് നിര്‍വ്വഹിച്ചു. അവാസന രാത്രിയായ ശനിയാഴ്ച രാത്രി അബ്ദു സമദ് പൂക്കോട്ടൂര്‍ 'ഇസ്ലാമിക പ്രബോധനത്തില്‍ ഔലിയാക്കളുടെ സംഭാവന' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിവിധ രാത്രികളില്‍ പ്രഗത്ഭ പണ്ഡിതരും വാഗ്മികളും സംബന്ധിച്ച മത പ്രസംഗം ശ്രവിക്കാന്‍ നിരവധി പേരാണ് ഉറൂസ് നഗരിയിലേക്കെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Makham-uroos, Nellikunnu, news, Religion, Nellikkunnu Thangal Uppappa uroos end.