Uroos | തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് വിശ്വാസികളുടെ ഒഴുക്ക്; ആത്മീയ ധന്യതയില്‍ നെല്ലിക്കുന്ന്
Jan 30, 2023, 19:53 IST
നെല്ലിക്കുന്ന്: (www.kasargodvartha.com) തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് വിശ്വാസികളുടെ പ്രവാഹം. വിവിധ പ്രദേശങ്ങളില്‍ നിന്നായി അനവധി പേരാണ് ഉറൂസ് നഗരിയിലെത്തുന്നത്. ആത്മീയ പരിപാടികളും മതപ്രഭാഷണങ്ങളുമായി ധന്യതയുടെ നിറവിലാണ് നെല്ലിക്കുന്ന്. മതസൗഹാര്‍ദത്തിന്റെ സന്ദേശം വിളിച്ചോതി ഉറൂസിന്റെ അഞ്ചാം ദിവസമായ ഞായറാഴ്ച നെല്ലിക്കുന്ന്, കടപ്പുറം പ്രദേശങ്ങളിലെ ക്ഷേത്ര ഭജനമന്ദിരത്തിലെ ഭാരവാഹികളും സ്ത്രീകളും മഖാം സന്ദര്‍ശിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും ഉറൂസിന് എത്തുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് ഒരു ലക്ഷം പേര്‍ക്ക് നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും.
മുഹ്യുദ്ദീന്‍ ജുമുഅത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയുടെ പേരില്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് ഉറൂസ് നടക്കുന്നത്. 25ന് തുടക്കം കുറിച്ച ഉറൂസില്‍ ദിവസവും രാത്രിയില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതരുടെ പ്രാര്‍ഥനയില്‍ പങ്കുചേരാനും മതപ്രഭാഷണം ശ്രവിക്കാനും നിരവധി പേരെത്തുന്നു. ഞായറാഴ്ച മഖാം സിയാറതിന് ജിഎസ് അബ്ദുര്‍ റഹ്മാന്‍ മദനി നേതൃത്വം നല്‍കി. രാത്രി ബുര്‍ദ മജ്‌ലിസും നടന്നു. യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി വിഷ്ടാതിഥിയായി. കബീര്‍ ബാഖവി പ്രഭാഷണം നടത്തി.
തിങ്കളാഴ്ച രാത്രി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖരി (കുറാ തങ്ങള്‍ ) വിശിഷ്ടാതിഥിയായിരിക്കും. ഇപി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ (31), സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (01), കാന്തപുരം എപി അബൂകര്‍ മുസ്ലിയാര്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി (02), പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി (03), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (04) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
അബൂ റബീഹ് സ്വദഖത്തുല്ല ബാഖവി തിരുവനന്തപുരം, ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം (31), കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി (01), പേരോട് മുഹമ്മദ് അസ്ഹരി (02), മുഹമ്മദ് റഫീഖ് അഹ്‌സനി ചേളാരി, അബ്ദുല്‍ മജിദ് ബാഖവി കൊടുവള്ളി (03), സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, ജിഎസ് അബ്ദുര്‍ റഹ്മാന്‍ മദനി (04) എന്നിവര്‍ പ്രഭാഷണം നടത്തും. ഉറൂസ് ആരംഭിച്ചത് മുതല്‍ പള്ളി പരിസരത്ത് മഖാം സിയാറതിനായി എത്തുന്നവര്‍ക്ക് ഉച്ച കഞ്ഞി സൗജന്യമായി ഉറൂസ് കമിറ്റിയുടെ നേത്യത്വത്തില്‍ നല്‍കിവരുന്നു.

Keywords: Latest-News, Kerala, Kasaragod, Nellikunnu, Makham-Uroos, Uroos, Religion, Top-Headlines, Nellikkunnu Thangal Uppapa Uroos continues.
< !- START disable copy paste -->