city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

കാസര്‍കോട്: (www.kasargodvartha.com 08/02/2017) സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജമാ മസ്ജിദ് മുദരീസ് സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയതോടെ 11 ദിവസത്തേ ഉറൂസിന് തുടക്കമായി.

മഖാം പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി എം കുഞ്ഞാമു തൈവളപ്പ് പതാക ഉയര്‍ത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി പുന അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതം പറഞ്ഞു.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

ചടങ്ങില്‍ ഖത്തീബ് ജി എസ് അബ്ദുല്‍ റഹ് മാന്‍ മദനി, കടപ്പുറം ശ്രീകുറുംബ ഭഗവതി ക്ഷേത്ര കാര്‍മ്മികരായ കാരി കാരണവര്‍, പാണന്‍ കാരണവര്‍, മുത്തോതി അയത്താര്‍, എളേ മോതി അയത്താര്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ വിജേഷ്, കെ രാഘവന്‍, നെല്ലിക്കുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹി കെ ടി ജയറാം, മുന്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു, എ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ കരീം കോളിയാട്, ജി നാരായണന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, കെ ബി മുഹമ്മദ് കുഞ്ഞി, പി ബി അഹമദ്, സുരേന്ദ്രന്‍, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി ബി കെ ഖാദര്‍, ട്രഷറര്‍ ഹനീഫ് നെല്ലിക്കുന്ന്, ഉറൂസ് കമ്മിറ്റി ട്രഷറര്‍ എന്‍ എ ഹമീദ്, ജനറല്‍ ക്യാപ്റ്റന്‍ കുഞ്ഞാമു കട്ടപ്പണി, ജനറല്‍ സെക്രട്ടറി അബ്ദു തൈവളപ്പ്, അബ്ബാസ് ബീഗം, ഹാരിസ് ബെന്നു, എ കെ അബൂബക്കര്‍ ഹാജി, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, ടി എ ഷാഫി, സി എം അബ്ദുല്ല ഹാജി, ബി എം അഷ്‌റഫ്, എന്‍ എം സുബൈര്‍, ഖാദര്‍ ബങ്കര ഷാഫി എ നെല്ലിക്കുന്ന്, റാഷിദ് പൂരണം, ഷാഫി തെരുവത്ത്, മാസ്തിക്കുണ്ട് അബ്ദുല്‍ റഹിമാന്‍ ഹാജി, കെ എം അബ്ദുല്‍ ഹമീദ് ഹാജി, എം എ മുഹമ്മദ് കുഞ്ഞി പള്ളം, കെ എം ബഷീര്‍, മുനീര്‍ കണ്ടാളം, അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, ലത്തീഫ് കെല്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ആര്‍ പി റഹീം, ഷാഫി കോട്ട്, മുസമ്മില്‍, എന്‍ ഇ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ കൊച്ചി, കുഞ്ഞാമു നെല്ലിക്കുന്ന്, അബ്ബാസ് വെറ്റില, ഇബ്രാഹിം തൈവളപ്പ്, കുഞ്ഞാമു തൈവ ളപ്പ്, പൂരണം മുഹമ്മദ് കുഞ്ഞി, കെ ബി മഹമൂദ് ,കെ എം ഹാരിസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതിന് ഉറൂസ് കാസര്‍കോട് സംയുക്ത ഖാസി പ്രൊ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും ആബിദ്. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി ഒമ്പതിന് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല മുഖ്യാതിഥിയായിരിക്കും. മാഹിന്‍ മന്നാനി പ്രഭാഷണം നടത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, സിംസാറുല്‍ ഹഖ് ഹുദവി, ഇ പി അബുബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, അന്‍വര്‍ മൊയ്തീന്‍ ഹുദവി, അഹമ്മദ് കബീര്‍ ബാഖവി അടി വാട്, അബ്ദുല്‍ സലാം മുസ്ല്യാര്‍ ദേവര്‍ ശ്ശോല, ഇബ്രാഹിം ഖലീല്‍ ഹുദവി, വഹാബ് നഈമി, എന്നിവര്‍ പ്രഭാഷണം നടത്തും.

സമാപന ദിവസമായ 18 ന് രാത്രി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 19 ന് രാവിലെ പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി നല്‍കുന്നതോടെ ഉറൂസ് സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, Nellikunnu, Uroos, Religion, start, Flag off, N A.Nellikunnu, Masjid, Festival, Thangal Uppapa Uroos, Nellikkunnu Thangal Uppapa Uroos Started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia