റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി; നബിദിനം ഒക്ടോബർ 19 ന്
Oct 7, 2021, 20:38 IST
കാസർകോട്: (www.kasargodvartha.com 07.10.2021) റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്നും നബിദിനം ഒക്ടോബർ 19 നും ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ഇസ്ലാമിക മതവിശ്വാസികൾ ആചരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ ഇല്ലാതെയായിരിക്കും ഇത്തവണയും നബിദിനം കൊണ്ടാടുക.
Keywords: Kerala, News, Kasaragod, Top-Headlines, Religion, Islam, Nabidhinam, COVID, Madrasa, Muslims, Nabidinam is on October 19.
< !- START disable copy paste -->