Mujahid Conference | മുജാഹിദ് ജില്ലാ ആദർശ സമ്മേളനം: പ്രമാണങ്ങളിലേക്ക് മടങ്ങുക എന്ന ആഹ്വാനം

● ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച ചെയ്തു.
● മനുഷ്യ സമൂഹത്തിന്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
● എ.കെ.എം. അഷ്റഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉപ്പള: (KasargodVartha) ആധുനിക കാലത്തെ മുസ്ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഇസ്‌ലാമിക പ്രമാണങ്ങളിലേക്ക് മടങ്ങുക എന്നതാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് ജില്ലാ ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച ചെയ്തു.
മുസ്‌ലിം സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ചതിന്റെ ഫലമാണ്. മനുഷ്യ സമൂഹത്തിന്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മന്ത്രവാദികളും വ്യാജചികിത്സകരും നാട്ടിൽ വർദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും അധികൃതർ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എ.കെ.എം. അഷ്റഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കർ ഉപ്പള അധ്യക്ഷത വഹിച്ചു. ശരീഫ് കാര, സി.പി. സലീം, ശൈഖ് യാക്കൂബ് ജമാഇ എന്നിവർ പ്രഭാഷണം നടത്തി. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ കാസർകോട് അൽ ഹിക്മ വിമൻസ് കോളേജിന്റെ പുതിയ ലോഗോ ഹുസൈൻ സലഫി പ്രകാശനം ചെയ്തു. ഫെബ്രുവരി 16 ന് നടക്കുന്ന വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ കാമ്പസ് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവ്വഹിച്ചു.
സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
The Mujahid District Ideology Conference emphasized returning to Islamic principles to address the issues faced by the Muslim community, while urging action against superstition and quackery.
#KeralaNews, #IslamicPrinciples, #MujahidConference, #CommunityIssues, #Superstition, #KeralaPolitics