Milad Rally | 'തിരുനബി: ജീവിതം, ദർശനം': പെർളയിൽ മീലാദ് വിളംബര റാലി
ജനസാന്ദ്രത കൊണ്ടും ദഫ്, സ്കൗട്ട് സംഘങ്ങളുടെ ആകർഷണീയമായ പരേഡുകൾ കൊണ്ടും റാലി ശ്രദ്ധേയമായി.
പെർള: (KasargodVartha) മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കമായി. പെർളയിൽ നടന്ന മീലാദ് വിളംബര റാലി, കുമ്പള, ബദിയടുക്ക സോൺ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. എന്നീ സംഘടനകളുടെ സഹകരണത്തോടെ വിപുലമായ രീതിയിലായിരുന്നു. ജനസാന്ദ്രത കൊണ്ടും ദഫ്, സ്കൗട്ട് സംഘങ്ങളുടെ ആകർഷണീയമായ പരേഡുകൾ കൊണ്ടും റാലി ശ്രദ്ധേയമായി.
'തിരുനബി: ജീവിതം, ദർശനം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത മീലാദ് ക്യാമ്പയിനുമായി സംയോജിപ്പിച്ച്, ഉക്കിനടുക്കയിൽ നിന്നാരംഭിച്ച് പെർളയിൽ സമാപിച്ച മീലാദ് വിളംബരം മത-സാംസ്കാരിക മികവിന് മികച്ച തെളിവായി.
സുന്നി പ്രസ്ഥാന നേതാക്കളും, മുഹിമ്മാത്ത് സാരഥികളുമായ ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ഹാജി അമീറലി ചൂരി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ കാട്ടുകുക്കെ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി, വൈ.എം. അബ്ദുൽ റഹ്മാൻ അഹ്സനി, ഹമീദ് പരപ്പ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കമിൽ സഖാഫി, ഉമർ സഖാഫി കർണൂർ, കന്തൽ സൂപ്പി മദനി, കെ. എച്ച്. മാസ്റ്റർ, ഉമറുൽ ഫാറൂഖ് സഖാഫി സങ്കായം കര, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇബ്രാഹിം ദാരിമി ഗുണാജെ, ജമാൽ സഖാഫി പെർവാഡ്, നാഷണൽ അബ്ദുല്ല, ഖണ്ഡിഗെ മുഹമ്മദ് ഹാജി, അബ്ദുല്ല ഗുണാജെ, മുഹമ്മദ് ഹാജി നടു ബയൽ, ഇബ്രാഹിം ഉക്കിനടക്ക, സ്വാദിഖ് ഉക്കിനടുക്ക, അബ്ദുല്ല ഉക്കിനടുക്ക തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
ഉക്കിനടുക്ക മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി പെർള ടൗണിൽ സമാപിച്ചു. പ്രവാചക പ്രകീർത്തന ഈരടികളും ബൈത്തും അറബി നശീദ് കളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി.
കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ ഭാഗമായി മുഹിമ്മാത്തിൽ ഒരു മാസം നീളുന്ന വിവിധ പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉൽ അവ്വൽ ഒന്നുമുതൽ പന്ത്രണ്ടുവരെ, മുഹിമ്മാത്തിൽ പ്രകീർത്തന സദസ്സുകൾ, പ്രശസ്ത പണ്ഡിതരുടെ പ്രഭാഷണങ്ങൾ, വിവിധ മൗലിദുകളുടെ പാരായണങ്ങൾ, നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും. കൂടാതെ കാസർകോട് ജനറൽ ആശുപത്രിയിൽ സ്നേഹ വിരുന്നും സംഘടിപ്പിക്കും.
സഅദിയ്യ മീലാദ് കാമ്പയിന് തിളക്കമാർന്ന തുടക്കം
ദേളി: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന ഒരു മാസത്തെ പ്രത്യേക പരിപാടികൾക്ക് പ്രൗഢമായ തുടക്കം. സഅദാബാദിൽ നടന്ന നൂറുൽ ഉലമ മഖ്ബറ സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ പാനൂർ നേതൃത്വം നൽകിയ സിയാറത്തിൽ സ്വാഗത സംഘം ചെയർമാൻ അഹ്‌മദ് അലി ബെണ്ടിച്ചാൽ പതാക ഉയർത്തി. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ കരീം സഅദി ഏണിയാടി, അബ്ദുല്ല ഫൈസി മൊഗ്രാൽ, അലി അസ്‌കർ ബാഖവി, ഇബ്രാഹിം സഅദി വിട്ടൽ, ശരീഫ് സഅദി മാവിലാടം, അഷ്‌റഫ് കരിപ്പൊടി, ശറഫുദ്ധീൻ സഅദി, അബ്ദുല്ല സഅദി ചിയ്യൂർ, ഹാഫിസ് അഹ്‌മദ് സഅദി, ഉസ്മാൻ റസാ സഅദി എന്നിവർ സ്വാഗത പ്രസംഗം നടത്തി.
വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.