Makham Uroos | മൊഗ്രാൽ പുത്തൂർ പറപ്പാടി മഖാം ഉറൂസ് ഡിസംബർ 19 മുതൽ 29 വരെ
● ചടങ്ങിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും.
● യു.എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, സയ്യിദ് ത്വാഹ ജിഫ്രിതങ്ങൾ, ചെങ്കള അബ്ദുല്ല ഫൈസി, അബ്ബാസ് ദാരിമി എന്നിവർ പ്രസംഗിക്കും.
● ഡിസംബർ 20 ന് രാത്രി സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
കാസർകോട്: (KasargodVartha) മൊഗ്രാൽ പുത്തൂർ പറപ്പാടി മഖാം ഉറൂസ് ഡിസംബർ 19 മുതൽ 29 വരെ വിവിധ പരിപാടികളോടെ നട ക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 19 രാവിലെ 10 മണിക്ക് സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാകും.
ആദ്യ ദിനം രാത്രി ഹമീദ് പറപ്പാടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. യു.എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, സയ്യിദ് ത്വാഹ ജിഫ്രിതങ്ങൾ, ചെങ്കള അബ്ദുല്ല ഫൈസി, അബ്ബാസ് ദാരിമി എന്നിവർ പ്രസംഗിക്കും.
10 ദിവസം നീളുന്ന ഉറൂസിൽ പ്രമുഖ മതപണ്ഡിതർ പ്രഭാഷണങ്ങൾ നടത്തും. ഡിസംബർ 20 ന് രാത്രി സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ലുക്മാൻ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. 21 ന് രാവിലെ വനിതാ ക്ലാസിന് ബംബ്രാണ അബ്ദുൽ ഖാദർ മുസ്ലിയാർ നേതൃത്വം നൽകും. രാത്രി പാണക്കാട് സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തും. നൗഷാദ് ബാഖവി പ്രഭാഷണം നടത്തും.
22 ന് രാവിലെ സലാം വാഫി അസ്ഹരി വനിതാ ക്ലാസിന് നേതൃത്വം നൽകും. രാത്രി സയ്യിദ് നജുമുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രോസി പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. 23 ന് രാവിലെ വനിതാ ക്ലാസിന് ഉസ്മാൻ സഅദി പട്ടോരി നേതൃത്വം നൽകും. രാത്രി സയ്യിദ് കെ എസ്. ജഅ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മുഹമ്മദ് അസ്ഹരി പേരോട് പ്രഭാഷണം നടത്തും.
24 ന് രാവിലെ നജീബ് ഹസൻ ബാഖവി വനിതാ ക്ലാസിന് നേതൃത്വം നൽകും. രാത്രി സയ്യിദ് എൻപിഎം സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥന നടത്തും. ഹാഫിസ് ഇപി അബൂബക്കർ അൽ ഖാസിമി പ്രഭാഷണം നടത്തും. 25 ന് രാവിലെ താജുദ്ദീൻ ദാരിമി പടന്ന വനിതാ ക്ലാസിന് നേതൃത്വം നൽകും. രാത്രി സയ്യിദ് അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് പ്രാർത്ഥന നടത്തും. എം എം ബാവ മൗലവി അങ്കമാലി പ്രഭാഷണം നടത്തും.
26 ന് രാവിലെ അഷ്ഫാഖ് ഫൈസി വനിതാ ക്ലാസിന് നേതൃത്വം നൽകും. രാത്രി മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. മുഹമ്മദ് ജസീൽ കമാലി ഫൈസി പ്രഭാഷണം നടത്തും. 27 ന് രാത്രി സയ്യിദ് മുഹമ്മദ് സഫ് മാൻ തങ്ങൾ ഏഴിമല പ്രാർത്ഥന നടത്തും. കടയ്ക്കൽ ഷെഫീഖ് ബദ്‌രി അൽ ബാഖവി പ്രഭാഷണം നടത്തും.
28 ന് രാത്രി നടക്കുന്ന സമാപന പൊതുസമ്മേളനം സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ പാണക്കാട് അനുഗ്രഹ ഭാഷണം നടത്തും. അബു ശമ്മാസ് മൗലവി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തും. 29 ന് രാവിലെ 5.30 മണിക്ക് മൗലീദ് പാരായണത്തിന് ത്വാഹ ജിഫ്രി തങ്ങൾ നേതൃത്വം നൽകും. രാവിലെ 10 മണിക്ക് അന്നദാനത്തോടുകൂടി ഉറൂസ് സമാപിക്കും.
വാർത്താസമ്മേളനത്തിൽ എസ് പി സലാഹുദ്ദീൻ, കെഎ ഹമീദ് ഹാജി, അലി പറപ്പാടി, മൊയ്തു കോട്ടക്കുന്ന്, ഡിഎം അഹ്‌മദ് എന്നിവർ പങ്കെടുത്തു.
#MakhamUrs, #KeralaEvents, #MogralPuthur, #ReligiousEvents, #SpiritualTalks, #Parappadi