city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Invitation | മൊഗ്രാൽ ഗാന്ധിനഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന വാർഷിക നേമോത്സവത്തിന് 13ന് തുടക്കം; ക്ഷണവുമായി ക്ഷേത്ര ഭാരവാഹികൾ ജുമാ മസ്ജിദിൽ

Gandhinagar Shri Goddabbu Temple committee members invited by the mosque in Mogral.
Photo: Arranged

● പള്ളി പരിസരത്ത് വെച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സ്വീകരിച്ചു.  
● ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ജിദാനന്ദ, രമേശ് എന്നിവരാണ് കാണിക്കയുമായി പള്ളി പരിസരത്ത് എത്തിയത്.
● ജുമാ മസ്ജിദ് ഉറൂസ് പരിപാടികൾക്കും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ചീരണിയും, കാണിക്കുകയും നൽകാറുണ്ട്. 

മൊഗ്രാൽ: (KasargodVartha) നൂറ്റാണ്ടുകളായി തുടർന്നുവരുന്ന മതസൗഹാർദ്ദാന്തരീക്ഷം കാത്തു സൂക്ഷിക്കുകയാണ് മൊഗ്രാൽ ഇശൽ ഗ്രാമം. ഗാന്ധിനഗർ ശ്രീ ഗോഡ്ദബ്ബു ദേവസ്ഥാന വാർഷിക നേമോത്സവം ഈ മാസം 13 മുതൽ 16 വരെയാണ്. പതിവ് തെറ്റിക്കാതെ നേമോത്സവത്തിന് ക്ഷണവുമായി ക്ഷേത്ര ഭാരവാഹികൾ കാണിക്കയുമായി മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിലെത്തി.

പള്ളി പരിസരത്ത് വെച്ച് പള്ളി ഇമാം അബൂബക്കർ ഹാഷിമി, ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ വിപി അബ്ദുൽ ഖാദർ ഹാജി, ബിഎൻ മുഹമ്മദലി, ടിഎം ഷുഹൈബ്, ഇബ്രാഹിം കൊപ്പളം, എംജിഎ റഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മഹല്ല് നിവാസികൾ എന്നിവർ ചേർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ജിദാനന്ദ, രമേശ് എന്നിവരാണ് കാണിക്കയുമായി പള്ളി പരിസരത്ത് എത്തിയത്.

ജുമാ മസ്ജിദ് ഉറൂസ് പരിപാടികൾക്കും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ചീരണിയും, കാണിക്കുകയും നൽകാറുണ്ട്. അതുപോലെ ക്ഷേത്ര പരിപാടികൾക്കും ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും, മഹല്ല് നിവാസികളും സഹായങ്ങളും മറ്റും നൽകി സഹകരിക്കുന്നുണ്ട്. ഈ സൗഹാർദാന്തരീക്ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂർവികന്മാർ കാണിച്ചുതന്ന മാതൃകയാണിതെന്ന് മഹല്ല് നിവാസികൾ പറയുന്നു.

ചിത്രം: ഗാന്ധിനഗർ ശ്രീ ഗോഡ്ദബ്ബു ദേവസ്ഥാന നേമോത്സവത്തിന് ക്ഷണനവുമായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ എത്തിയപ്പോൾ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ അവരെ സ്വീകരിക്കുന്നു.

ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്. 

Mogral village continues its long-standing tradition of interfaith harmony as the Shri Goddabbu Temple's annual festival invites participation from the mosque community.

#Mogral #Gandhinagar #TempleFestival #InterfaithHarmony #KeralaNews #ReligiousUnity

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia