city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതപഠനം തുടരാന്‍ ആഗ്രഹമെന്ന് അധ്യാപിക കോടതിയില്‍; മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 21.09.2017) മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ പോലീസ് കണ്ടെത്തിയ അധ്യാപികയെ പോലീസ് കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുമായ ജയശ്രീ(32)യെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പോലീസ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോകാന്‍ താത്പര്യമില്ലെന്നും മതപഠനം തുടരാനും കാമുകനൊപ്പം ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ജയശ്രീ മജിസ്ട്രേട്ടിനോട് വെളിപ്പെടുത്തി. എന്നാല്‍ രണ്ട് ചെറിയ കുട്ടികളുള്ളതിനാലും ഭര്‍ത്താവുമായുള്ള വിവാഹമോചനം നടത്താത്തതിനാലും ജയശ്രീയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് ജയശ്രീയെ പോലീസ് പരവനടുക്കത്തെ മഹിളാമന്ദിരത്തിലാക്കി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജയശ്രീയെ കാസര്‍കോട് പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

മതപഠനം തുടരാന്‍ ആഗ്രഹമെന്ന് അധ്യാപിക കോടതിയില്‍; മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം

കാമുകന്‍ സഹദ് തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും യുവാവ് തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നും തുടര്‍ന്നും ഒപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പോലീസിലും പിന്നീട് കോടതിയിലും മൊഴി നല്‍കുകയായിരുന്നു. ജയശ്രീയെ കാണാന്‍ ഭര്‍ത്താവും രണ്ടുമക്കളും കോടതിയിലെത്തിയിരുന്നു. എന്നാല്‍ ഇവരുമായി സംസാരിക്കാന്‍ ജയശ്രീ താത്പര്യം കാണിച്ചില്ല.

മതപഠനകേന്ദ്രത്തില്‍ നിന്നും ജയശ്രീയെ പോലീസ് ബുധനാഴ്ച രാവിലെയാണ് കാസര്‍കോട്ടെത്തിച്ചത്. ജയശ്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കാസര്‍കോട് മരവയലില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ജയശ്രീ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.

സെപ്തംബര്‍ 11ന് രാവിലെ പതിവുപോലെ ജയശ്രീ മേല്‍പ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇരുപത്തിരണ്ടുകാരനായ സഹദിനോടൊപ്പം ജയശ്രീ വീടുവിട്ടതായി വ്യക്തമാവുകയായിരുന്നു.

Related News:
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട അധ്യാപികയെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തി


Keywords:  Kerala, News,Kasaragod, Religion, Teacher, Court Order, Study, Magistrate, Mahila Mandir, Husband, Children,   Missing case; Teacher produced before court.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia