മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിലും മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം പുതിയ മേഖലകളിൽ വോട് നേടാനും റെകോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാനും സഹായകരമായെന്ന് എം രാജഗോപാലൻ
May 7, 2021, 16:34 IST
കാസർകോട്: (www.kasargodvartha.com 07.05.2021) മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിലും മുഖ്യമന്ത്രിയിലും ഉള്ള വിശ്വാസം പുതിയ മേഖലകളിൽ വോട് നേടാനും റെകോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാനും സഹായകരമായെന്ന് നിയുക്ത തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ. കാസർകോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിൽ നടത്തിയ 1436 കോടിയുടെ വികസന പ്രവർത്തനങ്ങൾ വിവിധ ഘട്ടത്തിലാണ്. അവ സമയബന്ധിതമായി പൂർത്തിയാക്കാൻ മുൻഗണ നൽകും. ചെറുവത്തൂർ നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ, കൊടക്കാട് ഫോക്‌ലോർ ഗ്രാമം, മാടക്കാൽ, തെക്കേക്കാട് പാലം, മടക്കര ഹാർബർ എന്നിവയുടെ പ്രവർത്തനങ്ങൾക്കു ഇടപെടലുകൾ നടത്തും.
യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകാനായി വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സായാഹ്നങ്ങളിൽ വ്യായാമത്തിനായി പഞ്ചായത്തുകൾ തോറും കേന്ദ്രങ്ങൾ സ്ഥാപിക്കും. കാർഷിക, ടൂറിസം, സാംസ്കാരികം തുടങ്ങിയ എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടത്താൻ കാര്യക്ഷമമായി ഇടപെടും.
മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപടം അറിയാത്തവരാണ് താൻ തോൽക്കുമെന്ന് പറഞ്ഞു സർവേ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Religion, LDF, Vote, Election, Trikaripur, Top-Headlines, Minorities' faith in the Left and Chief Minister helped to win with record majority, Says M Rajagopalan.