city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാരിന്റെ പ്രവര്‍ത്തനനേട്ടം വിവരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ചു

ചെങ്ങന്നൂര്‍: (www.kasargodvartha.com 12.06.2018) ബിജെപി അഖില ഭാരതീയ അടിസ്ഥാനത്തില്‍ നടക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള സമ്പര്‍ക്ക് സമര്‍ത്ഥിന്റെ ഭാഗമായി കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനി ചെങ്ങന്നൂര്‍ താഴ്മണ്‍ ശബരിമല തന്ത്രി കുടുംബം സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പ്രമുഖ വ്യക്തികളുമായി പങ്കുവെയ്ക്കുന്നതിന്റെ സമ്പര്‍ക്ക് സമര്‍ത്ഥിന്റെ ഭാഗമായിട്ടാണ് കേന്ദ്ര മന്ത്രി തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ചത്. തന്ത്രി കണീരര് മഹേശ്വരുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ മീത്തില്‍ എത്തി പത്‌നി, മകന്‍ കണീരര് മോഹനരരുമായി കൂടികാഴ്ച നടത്തി അനുശോചനം രേഖപ്പെടുത്തി.

തുടര്‍ന്ന് ശബരിമല തന്ത്രികണ്ഠരര് രാജീവരരെ സന്ദര്‍ശിച്ചു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ നടപടി ഉണ്ടാകണമെന്നും, സാധാരണക്കാര്‍ക്ക് ആശ്രയമായ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ കൂടുതല്‍ വിവിധ തരത്തിലുള്ള മരുന്നുകള്‍ എത്തിക്കാനുള്ള ശ്രമം കൂടി നടത്തണമെന്നും തന്ത്രി കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനനേട്ടം വിവരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ചു

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുവാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും, കേന്ദ്രത്തിന്റെ ജനകീയ പദ്ധതികള്‍ എല്ലാവരില്‍ എത്തിക്കാനുള്ള സഹായങ്ങള്‍ ഉണ്ടാകണമെന്നും തന്ത്രി കുടുംബത്തോട് കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യസഭ എം പി വി മുരളിധരന്‍, ബിജെപി ജില്ലാ ജന: സെക്രട്ടറി എം വി ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത, പ്രമോദ് കാരയ്ക്കാട്, ബി ജയകുമാര്‍, എസ് വി പ്രസാദ്, സുധമണി, അനീഷ് എന്നിവര്‍ സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, Visits, Religion, Smriti Irani, Minister Smriti Irani visits family of Sabarimala tantri.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia