city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീരുമാനമായി; ജുമാ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം; മറ്റു പ്രാര്‍ത്ഥനകള്‍ക്ക് 50 പേര്‍ മാത്രം; സാമൂഹിക അകലം നിര്‍ബന്ധമായും ഉറപ്പാക്കണം; എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

കാസര്‍കോട്: (www.kassargodvartha.com 24.06.2020) ജുമാ നിസ്‌കാരത്തിന് പരമാവധി 100 പേരും മറ്റു പ്രാര്‍ത്ഥനകള്‍ക്ക് 50 പേരും മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. സര്‍ക്കാര്‍ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച്‌കൊണ്ട് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കണമെന്ന്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് വരുമ്പോഴും മടങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കണം.

തീരുമാനമായി; ജുമാ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം; മറ്റു പ്രാര്‍ത്ഥനകള്‍ക്ക് 50 പേര്‍ മാത്രം; സാമൂഹിക അകലം നിര്‍ബന്ധമായും ഉറപ്പാക്കണം; എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

നേരത്തെ കോവിഡ് വ്യാപനം തടയുന്നതിനുള്ള ജനപ്രതിനിധികളുടെ യോഗത്തില്‍ ജുമ നിസ്‌കാരത്തിന് പരമാവതി 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ പോലീസ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നതല്ലാതെ യോഗം തീരുമാനിച്ചിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ രംഗത്ത് വന്നതും വിവാദമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്്ച്ചയാണ് ജനപ്രതിനിധികള്‍ യോഗം ചേര്‍ന്നത്. അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ വിവാങ്ങള്‍ക്ക് വിരാമമിട്ട് ജുമ നിസ്‌കാരത്തിന് 100 പേര്‍ പങ്കെടുക്കാമെന്ന രീതിയില്‍ തീരുമാനമായത് ആശയക്കുഴപ്പത്തിന് അറുതിയായി.


Keywords:  Kerala, News, Kasaragod, COVID-19, Corona, District Collector, MLA, N.A.Nellikunnu, Masjid, Religion, maximum of 100 people can attend the Juma.

ALSO READ:  പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിന് പരമാവധി 50 പേര്‍ മാത്രമേ പാടുള്ളൂ; കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് നടത്തിയ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം, സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം തടയാന്‍ അതീവ ജാഗ്രത ആവശ്യമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍; മറ്റൊരു ജില്ലയിലും ഇല്ലാത്ത നിബന്ധന കാസര്‍കോട് നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനു എന്തിനാണിത്ര വാശിയെന്ന് മനസിലാകുന്നില്ലെന്ന് എൻ എ നെല്ലിക്കുന്ന്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia