Event | മള്ഹർ കാമ്പസിൽ മഹബ്ബ കോൺഫറൻസ്
● വിവിധ വിഷയങ്ങളിലായി നടക്കുന്ന പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും.
● രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
മഞ്ചേശ്വരം: (KasargodVartha) വിശുദ്ധ റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി സുന്നീ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ കോൺഫറൻസിനൊരുങ്ങി മള്ഹർ കാമ്പസ്. രണ്ടായിരത്തോളം തെരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുക്കുന്ന കോൺഫറൻസ് ഈ മാസം 22 നാണ് നടക്കുക.
വിവിധ വിഷയങ്ങളിലായി നടക്കുന്ന പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി നടന്ന ആലോചന യോഗം എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എൻ ജഅ്ഫർ ഉദ്ഘാടനം ചെയ്തു.
എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഷുഹൈബ് കണ്ണൂർ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ്, സെക്രട്ടറിമാരായ റഈസ് മുഈനി, മുർഷിദ് പുളിക്കൂർ, ഖാദർ സഖാഫി നാരമ്പാടി, ഫയാസ് പട്ള, ഇർഷാദ് കളത്തൂർ, അബൂസാലി പെർമുദെ, സിദ്ദീഖ് സഖാഫി, ഫൈസൽ സൈനി പെർഡാല, സഈദലി ഇരുമ്പുഴി, റസാഖ് സഅദി, ബാദുഷ സുറൈജി തുടങ്ങിയവർ സംബന്ധിച്ചു.
#MahabbaConference #SSF #MalharCampus #Kerala #India #IslamicStudies #students #conference #religion #youth