Special Train | ശിവരാത്രി ആഘോഷങ്ങള്‍ പരിഗണിച്ച് ആലുവയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അവതരിപ്പിച്ച് ഇന്‍ഡ്യന്‍ റെയില്‍വേ
Feb 29, 2024, 15:00 IST
കൊച്ചി: (KasargodVartha) മാര്‍ച് എട്ടിനാണ് ഈ വര്‍ഷം ശിവരാത്രി എത്തിയിരിക്കുന്നത്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തജനങ്ങള്‍ക്കുവേണ്ടി സ്പെഷ്യല്‍ ട്രെയിനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍ഡ്യന്‍ റെയില്‍വേ. ആലുവ ശിവ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് വേണ്ടിയാണ് പ്രത്യേക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ശിവരാത്രി ദിനമായ മാര്‍ച് ഏഴിന് രാത്രി ഷൊര്‍ണൂര്‍-തൃശ്ശൂര്‍ എക്‌സ്പ്രസ് ആലുവ വരെ പ്രത്യേക സര്‍വീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിന്‍ തൃശ്ശൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. മാര്‍ച് എട്ടിന് പുലര്‍ചെ 12.45-ന് ആലുവയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തൃശ്ശൂരിനും ആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപുണ്ടാകും.
മാര്‍ച് ഏഴിന് വൈകിട്ട് സര്‍വീസ് നടത്തുന്ന നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് നിലവില്‍ സ്റ്റോപ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.
മാര്‍ച് ഒമ്പതിന് ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കായി പുലര്‍ചെ 5.15-ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന തൃശ്ശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് 6:45-ന് തൃശ്ശൂരെത്തി കണ്ണൂരിലേക്ക് പതിവ് സര്‍വീസ് നടത്തും. ഈ ട്രെയിനിനും ആലുവ മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Top-Headlines, Maha-Shivaratri, Indian Railways, Introduced, Special Trains, Aluva, Shivaratri Celebrations, Indian Railways introduced special trains to Aluva considering Shivaratri celebrations.