city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദീന പാഷന്‍ സ്‌നേഹ സന്ദേശ യാത്രക്ക് ഉജ്വല തുടക്കം

കാസര്‍കോട്: (www.kasargodvartha.com 10.04.2017) 14, 15, 16 തിയ്യതികളില്‍ തളങ്കര ഹുദൈബിയ്യ നഗറില്‍ വെച്ച് നടക്കുന്ന മദീന പാഷന്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെയും, സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് മേഖല കമ്മിറ്റി 13 ന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നിന്ന് സമ്മേളന നഗരിയായ ഹുദൈബിയ്യയിലേക്ക് സംഘടിപ്പിക്കുന്ന വിളംബര റാലിയുടെയും പ്രചാരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന വാഹന പ്രചരണ സ്‌നേഹ സന്ദേശ യാത്ര മാലിക്ക് ദീനാര്‍ പരിസരത്ത് നിന്ന് പ്രയാണം ആരംഭിച്ചു.

സയ്യിദ് എന്‍ പി എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ നായകനും എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അശ്‌റഫ് റഹ് മാനി ചൗക്കി, പി എ ജലീല്‍ ഹിദായത്ത് നഗര്‍, ജഅ്ഫര്‍ ബുസ്ത്താനി പട്ട്‌ള, സാലിം ചുടുവളപ്പില്‍, ശഫീഖ് ഖാസിലൈന്‍, ശബീര്‍ തളങ്കര, നൗഫല്‍ എസ് പി നഗര്‍ എന്നിവര്‍ ഉപനായകന്മാരും മേഖല പ്രസിഡന്റ് ഹാരിസ് ബെദിര ഡയരക്ടറും, മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ കോഡിനേറ്ററുമാണ്.

മദീന പാഷന്‍ സ്‌നേഹ സന്ദേശ യാത്രക്ക് ഉജ്വല തുടക്കം


എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജാഥ നായകന്‍ എന്‍ പി എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബെദിരയില്‍ സമാപിക്കുന്ന സന്ദേശ ജാഥ കാസര്‍കോട് മേഖലയില്‍ 23 കേന്ദ്രങ്ങളില്‍ പ്രൗഡ സ്വീകരണം നല്‍കും, തളങ്കരയില്‍ നടന്ന ഉദ്ഘാടനത്തില്‍ എം എ ഖലീല്‍, സിറാജുദ്ദീന്‍ ഖാസിലൈന്‍, ഹാരിസ് ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, രിഫാഇ മൗലവി, അബ്ദുസമദ് മൗലവി, പി എ ജലീല്‍ മുഹമ്മദ് കുഞ്ഞി തുരുത്തി, ഹസ്ബുല്ലാഹ് അറന്തോട്, നിസാമുദ്ദീന്‍ തുരുത്തി, ജുനൈദ് തുരുത്തി, ആരിഫ് ഹുദവി, അബൂബക്കര്‍ ഹുദവി, ശഫീഖ് ഖാസിലൈന്‍, സിദ്ദീഖ് ചക്കര, സലാം മൗലവി പള്ളങ്കോട്, ശഹീര്‍ മൊഗ്രാല്‍പുത്തൂര്‍, റുശ്ഫീദ് അറന്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രചരണ സമ്മേളനവും പഠന ക്ലാസും നടത്തി

ഉദുമ: 'മദീന പാഷന്‍' പ്രചരണാര്‍ത്ഥം ഉദുമ പടിഞ്ഞാര്‍ ശാഖ കമ്മിറ്റിയുടെ പ്രചാരണ സമ്മേളനവും പഠന ക്ലാസും ഇസ്ലാമിക് സെന്ററില്‍ നടന്നു. നിസ്‌കാരം, തയമ്മും എന്ന വിഷയത്തില്‍ പ്രാക്ടിക്കല്‍ ക്ലാസിന് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിദ്ദീഖ് ഹുദവി മണിയൂര്‍ നേതൃത്വം നല്‍കി.

സിറാജ് തച്ചരക്കുന്നിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ടി വി മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പി വി അബ്ദുര്‍ റഹ് മാന്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. റംസാന്‍ പി എ, യൂസഫ് ചാത്തങ്കൈ, മുഹമ്മദ് പി എ, ജാഷിര്‍ കെ പി, ഫുഹാദ് റുമൈസ്, ഇജാസ് അബൂബക്കര്‍, മഷ്ഹൂദ് ടി കെ, മുസ്താഖ് എന്നിവര്‍ പങ്കെടുത്തു.

ശേഷം കുട്ടികള്‍ക്കായുള്ള ഇസ്ലാമിക ക്വിസ് മത്സരവും നടത്തി. മുഹമ്മദ് റാഷിദ്, അനസ് മുഹമ്മദ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മദീന പാഷന്‍ സ്‌നേഹ സന്ദേശ യാത്രക്ക് ഉജ്വല തുടക്കം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Thalangara, SKSSF, March, Start, Conference, Religion, Madeena Passion friendly march begins.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia