എം എ ഖാസിം മുസ്ലിയാരുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
Aug 11, 2019, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2019) എം എ ഖാസിം മുസ്ലിയാരുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇമാം ഷാഫി അക്കാദമി പരിസരത്ത് ഖബറടക്കി. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ മൊഗ്രാല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ വെച്ച് ആദ്യ മയ്യിത്ത് നിസ്‌കാരം നടന്നു. തുടര്‍ന്ന് മൃതദേഹം കുമ്പള ഇമാം ഷാഫി അക്കാദമിയില്‍ പൊതു ദര്‍ശനത്തിനുവെച്ച ശേഷമാണ് ഇമാം ഷാഫി അക്കാദമി പരിസരത്ത് ഖബറടക്കിയത്.
സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് അല്‍ അസ്ഹരി, കേന്ദ്രമുശാവറ അംഗങ്ങളായ ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍, തൊട്ടി മായിന്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, കെ എസ് അലി തങ്ങള്‍ കുമ്പോല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി തുടങ്ങി മത- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമാര്‍പ്പിക്കാനെത്തിയിരുന്നു.
Also Read:
എം എ ഖാസിം മുസ്ലിയാര്‍ ഇനി ഓര്‍മ; വിട വാങ്ങിയത് ഉത്തരമലബാറിന്റെ പണ്ഡിത തേജസ്സ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Religion, MA Qasim Musliyar's dead body buried
< !- START disable copy paste -->