എം എ ഖാസിം മുസ്ലിയാര്‍ ഇനി ഓര്‍മ; വിട വാങ്ങിയത് ഉത്തരമലബാറിന്റെ പണ്ഡിത തേജസ്സ്
Aug 11, 2019, 22:33 IST
കാസര്‍കോട് : (www.kasargodvartha.com 11.08.2019) എം എ ഖാസിം മുസ്ലിയാര്‍ ഇനി ഓര്‍മ. സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായിരുന്ന എം എ ഖാസിം മുസ്ലിയാര്‍ ഉത്തരമലബാറിന്റെ പണ്ഡിത തേജസ്സായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തണലില്‍ തനിക്കു പരമ്പരാഗതമായി ലഭിച്ച മത വിജ്ഞാനം അദ്ദേഹം ഒട്ടനവധി ആളുകള്‍ക്ക് പകര്‍ന്നു നല്‍കി. ഒരുപാട് ശിഷ്യ ഗണങ്ങളെ സമൂഹത്തിലേക്ക് വാര്‍ത്തു വിട്ട അദ്ദേഹം ഉജ്ജ്വല വാഗ്മി കൂടിയായിരുന്നു. ആധുനിക സംവിധാനങ്ങള്‍ വരുന്നതിനു മുമ്പ് തന്നെ അദ്ദേഹം ദീനീപ്രബോധന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. സ്വപിതാവ് അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരില്‍ നിന്നും ബാലപാഠം നുകര്‍ന്ന ഖാസിം മുസ്ലിയാര്‍ അതിവേഗം പാണ്ഡിത്യത്തിന്റെ നിറകുടമാകുന്ന കാഴ്ചയാണ് ഉണ്ടായത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏതു പാതിരാവിലും തന്റെ വീടിനു മുന്നില്‍ പരാതിയുമായെത്താമെന്നത് തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം വ്യക്തമാക്കിയിരുന്നു.
വിനയവും, പുഞ്ചിരിയും, ലാളിത്യവും എന്നും കൈമുതലായി സൂക്ഷിച്ചിരുന്ന അദ്ദേഹം പ്രയാസങ്ങളുമായി ആര് ചെന്നാലും അവ പരിഹരിച്ചു മാത്രമേ ആളുകളെ തിരിച്ചയച്ചിരുന്നുള്ളൂ. വര്‍ഷത്തിനടിയില്‍ കാസര്‍കോട് തായലങ്ങാടി ജുമാ മസ്ജിദില്‍ ദീര്‍ഘ കാലം മുദരിസും, ഖതീബുമായി സേവനം അനുഷ്ടിച്ചിരുന്ന അദ്ദേഹം അക്കാലത്ത് മസ്ജിദില്‍ നടത്തിയിരുന്ന റമദാന്‍ ക്ലാസ് വളരെ പ്രസിദ്ധമായിരുന്നു. ഉച്ചക്കു ഒന്ന് മുതല്‍ വൈകുന്നേരം 3.30 വരെ വളരെ വിശദമായി ഓരോ ദിവസവും നടത്തിയിരുന്ന ക്ലാസ് ശ്രവിക്കുന്നതിനു ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തിയിരുന്നു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഏതവസരവും
നഷ്ടപ്പെടുത്താതെ സൂക്ഷിച്ചിരുന്ന ഖാസിം മുസ്ലിയാര്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ അടങ്ങിയിരിക്കില്ലെന്ന പ്രത്യേകതക്കും ഉടമയായിരുന്നു.
ഉത്തര മലബാറില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി ഏറെ കഠിനാധ്വാനം നടത്തിയിരുന്ന അദ്ദേഹം നേതാക്കള്‍ക്കൊപ്പം തന്നെ പ്രവര്‍ത്തകരെയും മാനിച്ചിരുന്നു. ഏതൊരു കാര്യത്തിലും തീരുമാനം കൈകൊള്ളുമ്പോള്‍ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്കും ഉന്നത മൂല്യം കല്‍പിച്ചിരുന്നു. അദ്ദേഹം വിടപറഞ്ഞ വാര്‍ത്ത പുറത്തു വന്നപ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് കാണാനായത്.
മൊഗ്രാലിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍- ബീഫാത്വിമ ദമ്പതികളുടെ മകനായി 1951 ലായിരുന്നു ജനനം. വിവിധ ദര്‍സുകളിലെ പഠനത്തിന് ശേഷം ദാറുല്‍ ഉലൂം ദയൂബന്ദില്‍ നിന്ന് 'അല്‍ ഖാസിമി' ബിരുദം നേടി. തുടര്‍ന്ന് പട്ടോരി, കുക്കാജെ, തോടാര്‍, ബംബ്രാണ, പുത്തൂര്‍,കുമ്പള, തായലങ്ങാടി, അസ്ഹരിയ്യ കോളജ് പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ അധ്യാപനം നടത്തിയിരുന്നു.
എസ് വൈ എസ് അറുപതാം വാര്‍ഷികം 2014 ല്‍ കാസര്‍കോട്ട് നടന്നപ്പോള്‍ സമ്മേളനത്തിന്റെ വിജയ ശില്‍പികളില്‍ ഒരാളായിരുന്നു എം എ ഖാസിം മുസ്ലിയാര്‍. സമ്മേളന സമയത്ത് കാസര്‍കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സമ്മേളനം സമസ്ത നേതൃത്വം കാസര്‍കോട്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സമ്മേളനം കഴിയുന്നത് വരെ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രവര്‍ത്തകരോടൊപ്പം രാപകല്‍ ഭേദമന്യേ ഓടി നടക്കുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.
നാല് പതിറ്റാണ്ടിനു ശേഷം സമസ്തയുടെ പോഷക സംഘടനയുടെ അറുപതാം വാര്‍ഷിക കാസര്‍കോട്ടേക്ക് കൊണ്ട് വരാനായതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം മുഴുവന്‍ കാര്യങ്ങളിലും സമയാസമയങ്ങളില്‍ ഇടപെട്ടു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തകരോടൊപ്പം നിലകൊണ്ടിരുന്നു. പ്രവര്‍ത്തകരുടെ കൂടെ രാവും പകലും ഓടി നടക്കുമ്പോള്‍ ശാരീരിക പ്രശ്നങ്ങള്‍ ഒക്കെയും മറന്നു കൊണ്ടായിരുന്നു അദ്ദേഹം സമ്മേളന വിജയത്തിന് വേണ്ടി ഓടി നടന്നിരുന്നത്. പ്ലേ സന്ദര്‍ഭങ്ങളിലും അദ്ദേഹത്തോട് വിശ്രമിക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അക്കാര്യം കേട്ടതായി പോലും നടിക്കാതെ അദ്ദേഹം എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. സമ്മേളനം കഴിഞ്ഞപ്പോള്‍ സമസ്തയുടെ അഭിനന്ദന പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സ്വാഗത സംഘം കമ്മിറ്റിക്കു ലഭിച്ചത്. എസ് വൈ എസ് എന്നാല്‍ കാസര്‍കോട്ട് ഖാസിം മുസ്ലിയാരായിരുന്നു. അതേ സമയം പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്ന അദ്ദേഹം സമസ്തയുടെ വിവിധ പോഷെ ഘടകങ്ങളുടെ നേതൃത്വവും വഹിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ഉപ്പള മുസോടി മലബാര്‍ കടപ്പുറത്ത് കടലാക്രമണം നടന്ന പ്രദേശത്തെ തകര്‍ന്ന മസ്ജിദും പരിസരത്തെ വീടുകളും സന്ദര്‍ശിച്ച് ദുരിതമേഖലയിലുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് ഉപ്പള മുസോടി അദീഖ കടപ്പുറത്തെ ബാവ ഫഖ്റുദ്ദീന്‍ മഖാമില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം കാറില്‍ കുമ്പളയിലേക്ക് വരുന്നതിനിടെയാണ് ഉപ്പളയില്‍ വെച്ച് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുരിത മേഖല സന്ദര്‍ശിക്കുമ്പോള്‍ സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉള്‍പ്പെടെ ഒരു സംഘം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മികച്ച പ്രഭാഷകന്‍ കൂടിയായിരുന്ന അദ്ദേഹം കുമ്പള ബദരിയ നഗര്‍ ഇമാം ശാഫി അക്കാദമി സ്ഥാപക നേതാവും അക്കാദമിയുടെ ചെയര്‍മാനുമായിരുന്നു. മലബാര്‍ മേഖലയില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും വളര്‍ച്ചക്ക് ഏറെ കഠിനാദ്ധ്വാനം നടത്തിയിരുന്ന അദ്ദേഹം കാസര്‍കോട് തായലങ്ങാടി ജുമാ മസ്ജിദില്‍ മുദരിസും ഖത്വീബുമായി ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചിരുന്നു. ഇതിനു പുറമെ ജില്ലയിലെ വിവിധ മഹല്ലുകളിലും ദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഒട്ടനവധി ശിഷ്യ ഗണങ്ങളുള്ള ഖാസിം മുസ്ലിയാര്‍ കര്‍ണാടക കിന്ന്യ മഹല്ല് ഖാസിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Religion, MA Qasim Musliyar no more
< !- START disable copy paste -->