എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഇനി ഓര്‍മ
Apr 4, 2021, 00:35 IST
കുമ്പള: (www.kasargodvartha.com 04.04.2021) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍ക്ക് യാത്രാമൊഴി.
വാര്‍ദ്ധക്യ സഹചമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്ന അലിക്കുഞ്ഞി മുസ്ലിയാര്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വിടപറഞ്ഞത്. വിയോഗ വാര്‍ത്ത അറിഞ്ഞ് കേരള കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി ആയിരങ്ങളാണ് വസതിയില്‍ എത്തിയത്.
വാര്‍ദ്ധക്യ സഹചമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്ന അലിക്കുഞ്ഞി മുസ്ലിയാര്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വിടപറഞ്ഞത്. വിയോഗ വാര്‍ത്ത അറിഞ്ഞ് കേരള കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി ആയിരങ്ങളാണ് വസതിയില്‍ എത്തിയത്.
ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെയും സ്‌നേഹ ജനങ്ങളുടെയും യാത്രാമൊഴികള്‍ ഏറ്റുവാങ്ങി ശനിയാഴ്ച വൈകിട്ട് 4:30 ന് ലത്വീഫിയ ഇസ്ലാമിക് കോംപ്ലക്‌സ് ചാരത്ത് ഖബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഫഖ്റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ബശീര്‍ പുളിക്കൂര്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, ഫാറൂഖ് നഈമി കൊല്ലം, നിസാമുദ്ദീന്‍ ഫാളിലി കൊല്ലം, സി എന്‍ ജഅ്ഫര്‍, റാശിദ് ബുഖാരി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ലത്വീഫ് സഅദി ഷീമോഗ, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എടപ്പലം മുഹമ്മദ് മുസ്ലിയാര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ റഹ് മാന്‍ അഹ്സനി, അബ്ദുല്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി തുടങ്ങിയ പ്രാസ്ഥാനിക നായകരും പണ്ഡിതരും അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാഷ്ട്രീയ നേതാക്കളായ പന്നിയം രവീന്ദ്രന്‍, ഡി കെ ശിവകുമാര്‍, പി കരുണാകരന്‍, എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, വി വി രമേഷന്‍, കെ സുരേന്ദ്രന്‍, എ കെ എം അശ്റഫ്, എം എ ലത്വീഫ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
1935 മാര്‍ച് നാലിന് കാസര്‍കോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്ത് പരേതരായ അബ്ദുല്‍ റഹ് മാന്‍ ഹാജിയുടെയും മര്‍യം എന്നവരുടെയും മകനായാണ് ആലികുഞ്ഞി മുസ്ലിയാരുടെ ജനനം. പരമ്പരാഗത മുക്രിമാരാണു പിതൃകുടുംബം.
സഹോദരങ്ങള്‍: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാന്‍ ഹാജി, മുഹമ്മദ് അബൂബകര്‍ ഹാജി, മൂസ, ആഇശ, ഹവ്വാഉമ്മ, അബ്ദുല്ല. ഭാര്യ: മര്‍യംഹജ്ജുമ്മ മക്കള്‍: അബ്ദുറഹ് മാന്‍ നിസാമി, അബൂബക്കര്‍ എം, ത്വയ്യിബ്, ഹാഫിള് അന്‍വര്‍ അലി സഖാഫി, ആഇശ, സൈനബ, ഖുബ്റ, റാബിയ മരുമക്കള്‍: പരേതനായ മൂസ ഹാജി, അഹ് മദ് മുസ്ലിയാര്‍, മുഹമ്മദ് സഖാഫി കൂളൂര്‍, ഹാരിസ്, മിസ് രിയ, ഹസീന, റാബിയത്തുല്‍ അദബിയ്യ, ജുമൈല.
ഷിറിയയില്‍ പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്‌കൂളിലെയും ഗുരുനാഥന്‍. ഒളയം മുഹ്യദ്ദീന്‍ മുസ്ലിയാരില്‍ നിന്നാണ് ദര്‍സാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കല്‍ രണ്ട് വര്‍ഷം പഠനം നടത്തി. അല്‍ ബയാന്‍ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുല്‍ കലാം മുസ്ലിയാരുടെ പക്കല്‍ പരപ്പനങ്ങാടിയില്‍ ദര്‍സ് പഠനം തുടര്‍ന്നു. 1952ല്‍ പൊസോട്ട് ജുമാമസ്ജിദില്‍ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദര്‍സില്‍. പിറ്റേ വര്‍ഷം ഉപരിപഠനാര്‍ഥം തളിപ്പറമ്പ് ഖുവത്തുല്‍ ഇസ്ലാം അറബിക് കോളജിലേക്ക് ചേര്‍ന്നു. ഇ കെ അബൂബക്കര്‍ മുസ്ലിയാരായിരുന്നു മുദര്‍റിസ്. ഇ കെ ഹസന്‍ മുസ്ലിയാരും സി എം വലിയുല്ലാഹിയും ആയിരുന്നു കിതാബുകള്‍ ഓതിക്കൊടുത്തത്.
പിന്നീട് നാട്ടില്‍ ഖത്വീബ് ആയി സേവനം ചെയ്യുമ്പോള്‍ മുഹമ്മദാജി ഉസ്താദിന്റെ ദര്‍സില്‍ പഠനം നടത്തി. നാട്ടിലെ ജോലി മതിയാക്കി അലിക്കുഞ്ഞി മുസ്ലിയാര്‍ പരപ്പനങ്ങാടിയില്‍ കോട്ടുമല അബൂബകര്‍ മുസ്ലിയാര്‍ ദര്‍സില്‍ ചേര്‍ന്നു. ഏഴ് വര്‍ഷമാണ് ഇവിടെ പഠിച്ചത്. 1962 ല്‍ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം. ഖത്വീബുല്‍ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്ന അവിടെ പ്രഥാന ഗുരനാഥന്‍. ദൗറത്തുല്‍ ഹദീസിലാണ് പഠനം നടത്തിയത്. കുമ്പോലിലായിരുന്നു പ്രഥമ ദര്‍സ് സേവനം. കാടങ്കോട്, പൂച്ചക്കാട് ഉപ്പിനങ്ങാടി, ബല്ലാകടപ്പുറം, ഷിറിയ ലത്വീഫിയ, പളളിപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിന് ശേഷം നിലവില്‍ പൊയ്യത്ത്ബലയില്‍ പ്രധാന മുദരിസായി സേവനം ചെയ്യുതയായുരുന്നു. മുപ്പതാം വയസ്സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, പരേതനായ കാക്കൂ ഉമര്‍ ഫൈസി, എം എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെര്‍ക്കള അഹ് മദ് മുസ്ലിയാര്‍, മജീദ് ഫൈസി ചെര്‍ക്കള തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.ശിറിയ ലത്വീഫിയ പ്രസിഡന്റ്, സഅദിയ ഉപാധ്യക്ഷന്‍ തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു.
Keywords: Kerala, News, Death, Islam, Religion, Leader, Top-Headlines, Thajushareea Alikunhi Musliyar, Saadiya, Latheefiya Islamic Complex, M Alikunji Musliar will be remembered.
< !- START disable copy paste -->