കാറില്‍ മദ്യം കടത്തുന്നതിനിടെ പിടിയിലായ ക്ഷേത്ര കാവല്‍ക്കാരനെ തല്‍സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്ത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍
Sep 8, 2018, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2018) കാറില്‍ മദ്യം കടത്തുന്നതിനിടെ പിടിയിലായ ക്ഷേത്ര കാവല്‍ക്കാരനെ തല്‍സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്ത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍. അടുക്കത്ത്ബയലിലെ സന്തോഷ്‌കുമാര്‍ നായ്കിനെയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം ബാബു സസ്‌പെന്‍ഡ് ചെയ്തത്.
ജൂലൈ 22ന് ഉപ്പളയില്‍ വെച്ചാണ് സന്തോഷ് കുമാറിനെ മദ്യവുമായി മഞ്ചേശ്വരം എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 180 മില്ലിയുടെ 800 ഓളം പായ്ക്കറ്റ് കര്‍ണാടക നിര്‍മിത മദ്യമാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ടു പേരും കടന്നുകളഞ്ഞെങ്കിലും സന്തോഷ് നായ്കിനെ പിന്നീട് എസ് ഐ എം പി ഷാജി അറസ്റ്റ് ചെയ്യുകയായിരുന്നു.
കാര്‍ കോടതി മുഖേന എക്‌സൈസിനു കൈമാറി. തുടര്‍ച്ചയായി 48 മണിക്കൂര്‍ റിമാന്‍ഡിലാകുന്ന ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന നിയമപ്രകാരമാണ് സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Liquor, seized, Religion, Temple, Liquor seized case; Temple security suspended
< !- START disable copy paste -->