city-gold-ad-for-blogger

Festival | കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം: വൻജനക്കൂട്ടം ഒഴുകിയെത്തി; വർണവിസ്മയം വിതറി വെടിക്കെട്ട് ​​​​​​​

Large crowd at Kumbla Gopalakrishna Temple Festival
Photo: Arranged

● വെടിക്കെട്ടിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉത്സവങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. 
● മാനദണ്ഡങ്ങൾ പാലിച്ച് നടത്താനുള്ള അനുമതി സർക്കാറിന് നൽകാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
● ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് മൂന്നുപേർക്കെതിരെയാണ് കഴിഞ്ഞ ദിവസം ബേഡകം പൊലീസ് കേസെടുത്തത്. 

കുമ്പള: (KasargodVartha) വലിയ ശബ്ദത്തോടെയുള്ള വെടിക്കെട്ട് ഒഴിവാക്കി ചൈനീസ് പടക്കങ്ങളാൽ വർണവിസ്മയം വിതറി വെടിക്കെട്ട് മാനദണ്ഡങ്ങൾ പാലിച്ച് കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം പൊലിമയോടെ ആഘോഷിച്ചു. ഉത്സവത്തിനായി വൻ ജനാവലി കുമ്പളയിൽ സംഗമിച്ചു.

നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആഘോഷത്തിനെത്തിയവരുടെ തിരക്കും, ടൗണിലെ ട്രാഫിക്കും നിയന്ത്രിച്ചും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ സമാധാനം ഉറപ്പാക്കിയത് ഉത്സവത്തിന് പൊലിമായേകി. അതേസമയം, വലിയ പടക്കങ്ങൾ പൊട്ടിക്കാതെ നടത്തിയ വെടിക്കെട്ട് ഉത്സവത്തിൽ പടക്കം പൊട്ടിച്ചു എന്ന പേരിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വെടിക്കെട്ട് ഉത്സവങ്ങളിൽ കോടതി ഇടപെടലുകലും, വെടിക്കെട്ടിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉത്സവങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് ഉറപ്പുവരുത്താൻ പൊലീസിന് പലപ്പോഴും ഇടപെടൽ നടത്തേണ്ടതായും വരുന്നു. സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ സംഘാടകർ നൽകിയ ഹർജികളൊന്നും കോടതി പരിഗണിച്ചിരുന്നില്ല. മാനദണ്ഡങ്ങൾ പാലിച്ച് നടത്താനുള്ള അനുമതി സർക്കാറിന് നൽകാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞദിവസം വിവാഹ വീട്ടിലെ വരനെ ആനയിച്ചുകൊണ്ട് വരുന്ന ആഭാസകരമായ ചടങ്ങിനിടയിൽ വലിയ ശബ്ദത്തോടെയുള്ള പടക്കം പൊട്ടിച്ചതിനെ തുടർന്ന് നവജാത ശിശുവിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടതും, പൊലീസ് അന്വേഷിക്കുന്നതും, കാസർകോട് അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് കേസെടുത്തതുമെല്ലാം ഇന്ന് ചർച്ചാവിഷയമാണ്. 

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് മൂന്നുപേർക്കെതിരെയാണ് കഴിഞ്ഞ ദിവസം ബേഡകം പൊലീസ് കേസെടുത്തത്. കുണ്ടംകുഴി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ചായിരുന്നു പടക്കം പൊട്ടിച്ചത്. ജനങ്ങൾക്ക് ഭീഷണിയാകുംവിധം അലക്ഷ്യമായി സ്ഫോടനവസ്തു ഉപയോഗിച്ചതിനാണ് കേസ്.

#KumblaFestival, #Fireworks, #TempleFestival, #KumblaNews, #PublicSafety, #KeralaFestivals

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia