city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള വെടിക്കെട്ടുത്സവം ബുധനാഴ്ച രാത്രി; ക്രമസമാധാനത്തിന്റെ ഭാഗമായി പോലീസ് സി സി ടി വി ക്യാമറ സ്ഥാപിച്ചു

കാസര്‍കോട്:(www.kasargodvartha.com 17/01/2018) ബുധനാഴ്ച രാത്രി നടക്കുന്ന കുമ്പള ഗോപാലകൃഷ്ണക്ഷേത്രത്തിലെ വെടിക്കെട്ടുത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഉത്സമാണ് ഇവിടെ നടക്കുന്നതെന്നതിനാല്‍ കുഴപ്പങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷാക്രമീകരണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നടക്കം നിരവധി പേരാണ് കുമ്പള ക്ഷേത്രത്തില്‍ ഒഴുകിയെത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് ചന്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ടെന്റുകള്‍ സ്ഥാപിച്ച് സ്ഥലം ഉറപ്പിച്ചുവെച്ചിരുന്നു. ബദിയടുക്ക റോഡിലുള്ള വിശാലമായ പറമ്പിലാണ് വെടിക്കെട്ടുത്സവം നടക്കുക. ഏറെ സുരക്ഷിതത്വത്തോടെ നടത്തേണ്ട ചടങ്ങാണിത്.

മുമ്പ് കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായത് പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. അന്ന് നാമമാത്രമായ പോലീസുകാരാണ് ഉത്സവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കുഴപ്പക്കാരെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് പോലീസിനെതിരെ വിമര്‍ശനമുയരാനും ഇടവരുത്തിയിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പോലീസ് കര്‍ശന നടപടികളായിരിക്കും സ്വീകരിക്കുക. സി സി ടി വി ക്യാമറയുടെ സഹായത്തോടെയുള്ള നിരീക്ഷണത്തിനുപുറമെ ഇക്കുറി കൂടുതല്‍ പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ഉത്സവ സ്ഥലത്ത് സംഘം ചേര്‍ന്ന് കൂടിനില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വെടിക്കെട്ട് നടത്തുന്നതിനും ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ടിനിടെ അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ അത് തടയാനാവശ്യമായ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്.

കുമ്പള വെടിക്കെട്ടുത്സവം ബുധനാഴ്ച രാത്രി; ക്രമസമാധാനത്തിന്റെ ഭാഗമായി പോലീസ് സി സി ടി വി ക്യാമറ സ്ഥാപിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kumbala, Temple fest, Religion, Police, CCTV, Kumbala Gopalakrishna temple fest on Wednesday night

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia