ബെദ്രടുക്ക പൂമാണി കിന്നിമാണി ദൈവസ്ഥാനം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം മാര്‍ച്ച് 4 മുതല്‍ 9 വരെ
Feb 25, 2017, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2017) കുമ്പള ബെദ്രടുക്ക പൂമാണി കിന്നിമാണി ദൈവസ്ഥാനം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം മാര്‍ച്ച് നാല് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ഉളിയത്തായ വിഷ്ണു ആസ്ര മുഖ്യ കാര്‍മികത്വം വഹിക്കും.
നാലിന് വൈകീട്ട് നാല് മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. അഞ്ച് മണിക്ക് ആചാര്യ വരവേല്‍പ്. തുടര്‍ന്ന് ഉളിയത്തായ വിഷ്ണു അസ്ര, കേശവാനന്ദ ഭാരതി എന്നിവര്‍ക്ക് സ്വീകരണം നല്‍കും. 6.30ന് ധാര്‍മിക പരിപാടികളും സാംസ്‌കാരിക പരിപാടികളും നടക്കും. എട്ട് മണി മുതല്‍ സംഗീത സായാഹ്നവും 9.30 മുതല്‍ നൃത്തപരിപാടികളും സംഘടിപ്പിക്കും.
അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനത്തിന് ശേഷം രണ്ട് മണിക്ക് യക്ഷഗാന താളമദ്ദളയും രാത്രി ഏഴ് മണിക്ക് ധാര്‍മിക സഭയും അരങ്ങേറും. രാത്രി 8.30ന് സാംസ്‌കാരിക പരിപാടി നടക്കും.
ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹരികഥാ കാലക്ഷേപം. രാത്രി ഏഴ് മണിക്ക് ധാര്‍മികസഭ. തുടര്‍ന്ന് ധാര്‍മിക പ്രഭാഷണവും രാത്രി എട്ട് മണിക്ക് സാംസ്‌കാരിക പരിപാടികളും നടക്കും. രണ്ടാം ദിനം മുതല്‍ എന്നും ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. സമാപന ദിവസം രാവിലെ 10.58 ന് ബിംബ പ്രതിഷ്ഠ നടക്കും. 11 മണി മുതല്‍ വാദ്യ സംഗീത പരിപാടിയും തുടര്‍ന്ന് ധാര്‍മിക പ്രഭാഷണവും വൈകുന്നേരം വീരതമ്പിലവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മഞ്ജുനാഥ റൈ, കെ ആര്‍ ആള്‍വ, പ്രഭാകര്‍ ആള്‍വ, മോഹന്‍ കുമാര്‍ ഷെട്ടി, രവീന്ദ്ര റൈ ഷിറിബാഗിലു, ലോകേഷ് എം ബി ആചാര്യ, ജഗദീഷ് ആചാര്യ കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Celebration, Religion, Temple, Temple fest, Press meet, news, Programs, Kumbala Brderadukka, Poomani Kinnimani Daivasthanam Brahmakalashotsavam will start on March 4th