കുചേല ദിനത്തില്‍ സ്മരണയുണര്‍ത്തി അവില്‍പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി
Dec 21, 2017, 13:22 IST
ഗുരുവായൂര്‍:(www.kasargodvartha.com 21/12/2017) ബുധനാഴ്ച്ച പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ അവില്‍ നിവേദ്യം പൂജിക്കുന്നതിനായും പ്രസാദം ശീട്ടാക്കുന്നതിനുമായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തില്‍ രാവിലെ പന്തീരടി പൂജക്കും ഉച്ച പൂജക്കും രാത്രിയിലെ അത്താഴപൂജക്കും ഭഗവാന് അവില്‍ നിവേദിച്ചു. ദേവസ്വം നല്‍കുന്ന അവിലിന് പുറമെ ഭക്തരും അവില് വഴിപാടായി സമര്‍പ്പിച്ചു.
രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ ഭക്തര്‍ക്ക് അവില്‍പൊതി സമര്‍പ്പിച്ചു. ഭക്തര്‍ സമര്‍പ്പിക്കുന്ന അവിലിനു പുറമെ 300240രൂപയുടെ അവില്‍ ശീട്ടാക്കി നിവേദിച്ചു ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ശ്രീകൃഷ്ണന്റെ സതീര്‍ഥ്യനായ സുദാമാവ് ദാരിദ്ര്യ ശമനത്തിനായി അവില്‍പൊതിയുമായി ഭഗവാനെ ദ്വാരകയില്‍ ചെന്ന് കണ്ടതിന്റെ സ്മരണാര്‍ഥം ധനുമാസത്തിലെ മുപ്പെട്ട് ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്.
നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്ത് കുഴച്ച അവിലാണ് ഭഗവാന് നിവേദിക്കുന്നത്. പന്തീരടി പൂജക്ക് നിവേദിച്ച അവില്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. കുചേലദിനത്തോടനുബന്ധിച്ച് കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കുചേലവൃത്തം കഥകളിപദകച്ചേരി അരങ്ങറി. രാത്രി കുചേലവൃത്തം കഥകളിയും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Religion, Top-Headlines, Guruvayoor, Kucheladinam, Temple, Kuchela dinam celebrate in Guruvayoor temple